തൊലിപ്പുറത്ത് ഒരുദിവസത്തോളം ഒമിക്രോൺ അതിജീവിക്കും; പ്ലാസ്റ്റിക്കിൽ എട്ട് ദിവസത്തിലധികം; ആശങ്കയായി പുതിയ പഠന റിപ്പോർട്ട്
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തൊലിപ്പുറത്ത് ഒരുദിവസത്തോളം ഒമിക്രോൺ അതിജീവിക്കും; പ്ലാസ്റ്റിക്കിൽ എട്ട് ദിവസത്തിലധികം; ആശങ്കയായി പുതിയ പഠന റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2022, 04:51 pm IST
FacebookTwitterWhatsAppTelegram

ലോകത്തിന് മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്ന പുതിയ കൊറോണ വകഭേദമാണ് ഒമിക്രോൺ. ഇവയുടെ ഉപവകഭേദങ്ങൾ ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തതായും സ്‌റ്റെൽത്ത് ഒമിക്രോൺ എന്ന ഉപവകഭേദം ആർടി-പിസിആർ പരിശോധനയിൽ പോലും കണ്ടെത്താൻ പ്രയാസമാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത്തരത്തിൽ ലോകത്തിന് ആശങ്കയായി മാറിക്കൊണ്ടിരിക്കുന്ന ഒമിക്രോൺ വകഭേദത്തെക്കുറിച്ച് ജപ്പാനിലെ ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ജപ്പാനിൽ മരുന്നുകളെക്കുറിച്ച് പഠനം നടത്തുന്ന കൈറ്റോ പ്രിഫക്ച്ച്വറൽ സർവകലാശാല നടത്തിയ ഗവേഷണ റിപ്പോർട്ടാണിത്. ഇതുപ്രകാരം മനുഷ്യശരീരത്തിൽ അതായത്, തൊലിപ്പുറത്ത് 21 മണിക്കൂർ നേരം സജീവമായിരിക്കാൻ ഒമിക്രോണിന് സാധിക്കുമെന്ന് പറയുന്നു. പ്ലാസ്റ്റിക്കിന്റെ ഉപരിതലത്തിലാണെങ്കിൽ 21 മണിക്കൂറും ഒമിക്രോൺ വകഭേദത്തിന് അതിജീവിക്കാം.

കൊറോണയുടെ മറ്റ് വകഭേദങ്ങളായ ആൽഫ, ബീറ്റ, ഡെൽറ്റ, ഗാമ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു വസ്തുവിൽ നിലനിൽക്കാൻ കഴിയുന്ന ദൈർഘ്യം ഒമിക്രോണിന് കൂടുതലാണ്. അതുകൊണ്ടായിരിക്കാം മറ്റ് വകഭേദങ്ങളേക്കാൾ വേഗത്തിൽ ഒമിക്രോൺ പടരുന്നതെന്ന് പഠന റിപ്പോർട്ടിൽ വിലയിരുത്തുന്നു.

പ്ലാസ്റ്റിക്കിന് മേൽ ആൽഫ- 56 മണിക്കൂർ, ബീറ്റ- 191 മണിക്കൂർ, ഗാമ- 156 മണിക്കൂർ, ഡെൽറ്റ- 114 മണിക്കൂർ എന്നിങ്ങനെയാണ് അതിജീവന സമയം. എന്നാൽ ഒമിക്രോൺ 193.5 മണിക്കൂർ പ്ലാസ്റ്റിക്ക് ഉപരിതലത്തിൽ അതിജീവിക്കും. അതായത് എട്ട് ദിവസത്തേക്കാൾ കൂടുതൽ.

തൊലിപ്പുറത്ത് ആൽഫ-19.6 മണിക്കൂർ, ബീറ്റ- 19 മണിക്കൂർ, ഗാമ- 11 മണിക്കൂർ, ഡെൽറ്റ- 16 മണിക്കൂർ, ഒമിക്രോൺ 21.1 മണിക്കൂർ എന്നിങ്ങനെ അതിജീവിക്കുമെന്നാണ് കണക്ക്. കൈകൾ നിരന്തരമായി സാനിറ്റൈസ് ചെയ്യുക എന്നതാണ് വൈറസ് വ്യാപനത്തെ ചെറുക്കാനുള്ള ഏറ്റവും ഫലവത്തായ മാർഗമെന്നും പഠനത്തിൽ പറയുന്നു. 2021 നവംബറിൽ ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്ത കൊറോണ വകഭേദമാണ് ഒമിക്രോൺ. പിന്നീടത് ഡെൽറ്റയെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതൽ വ്യാപിച്ച വകഭേദമായി മാറുകയായിരുന്നു.

ShareTweetSendShare

More News from this section

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

‘മൊബൈൽ ഫോണുകൾ മാതാപിതാക്കളുടെ സ്ഥാനം ഏറ്റെടുക്കുന്നത് ദുരന്തം’; കൂട്ടുകുടുംബങ്ങളുടെ തകർച്ചയിൽ ആശങ്കയറിയിച്ച് സുപ്രീം കോടതി

പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയ്‌ക്ക് ഇനി 10 വർഷം വരെ തടവ്; 10 കോടി വരെ പിഴ; കർശന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Latest News

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

നാഗല്‍സ്മാന്‍ പുറത്ത്, ക്ലോപ്പ് അകത്ത്; ജര്‍മ്മനി പുതിയ കോച്ചിനെ പ്രഖ്യാപിച്ചു

ഡ്വോര്‍ക്കോവിച്ച് സ്ഥാനമൊഴിഞ്ഞു; ഫിഡെയുടെ ചുമതല ഏറ്റെടുത്ത് വിശ്വനാഥന്‍ ആനന്ദ്; ആദ്യമായി ഒരു ഇന്ത്യന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies