ന്യൂഡൽഹി; രാജ്യത്ത് എറ്റവും കൂടുതൽ പ്രചാരത്തിലുള്ള കൊറോണ വാകാസിനുകളായ കൊവാക്സിന്റേയും കോവീഷീൽഡിന്റേയും വിപണി വില കുത്തനെ കുറയാൻ സാദ്ധ്യത.
കോവിഷീൽഡിന്റെയും കോവാക്സിന്റെയും വില ഒരു ഡോസിന് 275 രൂപയും അധിക സേവന നിരക്കായി 150 രൂപയും ആയി നിജപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്സിൻ സ്വകാര്യ ആശുപത്രികളിൽ ഡോസിന് 1,200 രൂപ നിരക്കിലും സെറം ഇൻസ്റ്റിറ്റയൂട്ട് ഓഫ് ഇന്ത്യയുടെ കോവീഷീൽഡ് വാകിന്റെ ഒരു ഡോസ് 780 രൂപയ്ക്കുമാണ് ലഭിക്കുന്നത്.150 രൂപ സർവ്വീസ് ചാർജ് ഉൾപ്പടെയാണ് ഇത്.
വാക്സിനുകൾ താങ്ങാനാവുന്ന വിലയിലാക്കുന്നതിന് വില പരിധി നിശ്ചയിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിക്ക് (എൻപിപിഎ) നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം.
Comments