ഡിവൈഎഫ്‌ഐ നടത്തുന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന അക്രമങ്ങൾ; പ്രതികളെ പോലീസ് സംരക്ഷിക്കുന്നു; സിപിഐ പ്രവർത്തകരെ ആക്രമിച്ചതിൽ പരാതിയുമായി എഐവൈഎഫ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡിവൈഎഫ്‌ഐ നടത്തുന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന അക്രമങ്ങൾ; പ്രതികളെ പോലീസ് സംരക്ഷിക്കുന്നു; സിപിഐ പ്രവർത്തകരെ ആക്രമിച്ചതിൽ പരാതിയുമായി എഐവൈഎഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2022, 08:06 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: കൊടുമണ്ണിൽ സിപിഐ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ പോലീസിനെതിരെ പരാതിയുമായി എ.ഐ.വൈ.എഫ്. കേസിൽ പ്രതികളായ ഡിവൈഎഫ്‌ഐക്കാരെ പോലീസ് സംരക്ഷിക്കുകയാണെന്നാണ് എ.ഐ.വൈ.എഫിന്റെ ആരോപണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ആക്രമണങ്ങളാണ് ഡിവൈഎഫ്‌ഐ നടത്തുന്നതെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോൻ ആരോപിച്ചു.

അങ്ങാടിക്കൽ സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഐ പ്രാദേശിക നേതാക്കളെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കം രണ്ടാഴ്ച പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ല. അതേസമയം ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എഫ്‌ഐആറിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്തതിന് പുറമെ ജാതി അധിക്ഷേപവും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഘം ചേരൽ, മർദ്ദനം, അസഭ്യം പറച്ചിൽ തുടങ്ങിയവയ്‌ക്കായിരുന്നു ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

എന്നാൽ സംഭവങ്ങളുമായി ബന്ധപ്പെടുത്തി ഗൗരവമായ വകുപ്പുകൾ ചേർത്തിട്ടില്ലെന്ന് സിപിഐയും ആരോപിച്ചു. സിപിഐ നേതാക്കളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അടൂർ ഡിവൈഎസ്പിക്കെതിരെ പരാതിയുമായി മുന്നോട്ട് പോകാൻ നേതൃത്വം തീരുമാനിച്ചത്.

 

Tags: dyfiaiyf
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies