പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രിനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയ’ത്തിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ചിത്രം തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പ്രണവ് മോഹൻലാലിനും ചിത്രം വലിയ സ്വീകാര്യതയാണ് നേടിക്കൊടുക്കുന്നത്. ഇപ്പോഴിതാ ഹൃദയം ചിത്രത്തിന്റെ ഒരു റിവ്യൂ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
മാധവ് ശ്രീ എഴുതിയ കുറിപ്പോണ് ശ്രദ്ധനേടുന്നത്. ഒരുപാട് ഹൃദയങ്ങളെ മനോഹരമായി വർണ്ണിച്ചു കൊണ്ട് ഒരുപാട് ഹൃദയങ്ങളെ സ്പർശിക്കുന്ന സിനിമയാണിതെന്ന് മാധവ് ശ്രീ കുറിക്കുന്നു. സിനിമയിലെ ഓരോ കഥാപാത്രങ്ങളും മുന്നിൽ വരുമ്പോൾ ‘ഹൃദയം’ എന്ന തലക്കെട്ടിന്റെ അത്യാഗാധമായ അർത്ഥവ്യാപ്തിയായിരുന്നു മനസ്സ് നിറച്ചത്.
സന്ദർഭം മാറുമ്പോൾ ഒരു ഹൃദയം തന്നെ പല വിധത്തിൽ പെരുമാറുന്നതെങ്ങനെയെന്നും, പല രൂപവും പല ഭാവവും കൈക്കൊള്ളുന്നത് എങ്ങനെയെന്നും വിനീത് ശ്രീനിവാസൻ ചിത്രീകരിച്ചിരിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു. ചിത്രത്തിൽ താൻ കണ്ട ഹൃദങ്ങളും മാധവ് ശ്രീ കുറിച്ചിട്ടുണ്ട്. മോഹിക്കുന്ന ഹൃദയം മുതൽ തിരിച്ചറിവിന്റെ ഹൃദയം വരെയാണ് അതിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
ഒരുപാട് ഹൃദയങ്ങളെ മനോഹരമായി വർണ്ണിച്ചു കൊണ്ട് ഒരുപാട് ഹൃദയങ്ങളെ സ്പർശിക്കുന്ന സിനിമ.. സത്യത്തിൽ സിനിമയിലെ ഓരോ കഥാപാത്രങ്ങളും മുന്നിൽ വരുമ്പോൾ “ഹൃദയം” എന്ന തലക്കെട്ടിന്റെ അത്യാഗാധമായ അർത്ഥവ്യാപ്തിയായിരുന്നു എന്റെ മനസ്സ് നിറച്ചത്.. സന്ദർഭം മാറുമ്പോൾ ഒരു ഹൃദയം തന്നെ പല വിധത്തിൽ പെരുമാറുന്നതെങ്ങനെയെന്നും, പല രൂപവും പല ഭാവവും കൈക്കൊള്ളുന്നതെങ്ങനെയെന്നും വിനീത് ശ്രീനിവാസൻ ചേതോഹരമായി ചിത്രീകരിച്ചിരിക്കുന്നു… ഈ സിനിമയിൽ നിങ്ങളെത്ര ഹൃദയങ്ങളെ കണ്ടിട്ടുണ്ടാവും….? ഞാൻ കണ്ട ഹൃദയങ്ങളുടെ പേര് പറയാം…
മോഹിക്കുന്ന ഹൃദയം
സ്നേഹിക്കുന്ന ഹൃദയം..
ചഞ്ചലമായ ഹൃദയം…
നോവിക്കുന്ന ഹൃദയം….
വ്രണപ്പെട്ട ഹൃദയം …
വെറുക്കുന്ന ഹൃദയം …..
പകപോക്കുന്ന ഹൃദയം ….
പക്വതയില്ലാത്ത ഹൃദയം….
തകർന്നു പോയ ഹൃദയം…
അസൂയപ്പെടുന്ന ഹൃദയം …
നീറുന്ന ഹൃദയം….
ആശനഷ്ടപ്പെട്ട ഹൃദയം…
വഴിപിഴച്ച ഹൃദയം..
ചോരത്തിളപ്പിന്റെ ഹൃദയം…
സങ്കുചിതമായ ഹൃദയം….
ഉൾവലിഞ്ഞ ഹൃദയം…
അച്ഛന്റെ ഹൃദയം…
ആശങ്കപ്പെടുന്ന ഹൃദയം ….
മാറാനാഗ്രഹിക്കുന്ന ഹൃദയം…
മുന്നേറാൻ വെമ്പുന്ന ഹൃദയം..
സഹകരണത്തിന്റെ ഹൃദയം…
സൗഹൃദത്തിന്റെ ഹൃദയം….
സേവനത്വരയുടെ ഹൃദയം..
കടപ്പാടിന്റെ ഹൃദയം…
വിജയതൃഷ്ണയുള്ള ഹൃദയം…
വാത്സല്യത്തിന്റെ ഹൃദയം…
പകച്ചുപോയ ഹൃദയം..
ശാന്തികൊതിക്കുന്ന ഹൃദയം…
ആസ്വാദനത്തിന്റെ ഹൃദയം…
വഞ്ചിക്കുന്ന ഹൃദയം…
നഷ്ടബോധത്തിന്റെ ഹൃദയം…
ഉയരങ്ങൾ തേടുന്ന ഹൃദയം..
ബന്ധങ്ങൾ കൊതിക്കുന്ന ഹൃദയം..
ബന്ധങ്ങൾ മറക്കാത്ത ഹൃദയം…
ബന്ധങ്ങൾ പുതുക്കുന്ന ഹൃദയം..
ഉത്തരവാദിത്തത്തിന്റെ ഹൃദയം…
ഓർമ്മകൾ പൂക്കുന്ന ഹൃദയം…
പാകതയാർന്ന ഹൃദയം..
തിരിച്ചറിവിന്റെ ഹൃദയം…..
മേൽപറഞ്ഞ ഓരോ ഹൃദയവുമായും ബന്ധപ്പെട്ട കഥാപാത്രത്തെ / സന്ദർഭത്തെ ഓർത്തെടുക്കാൻ പറ്റുന്നുണ്ടോ ? ഉണ്ടെങ്കിൽ തീർച്ചയായും സിനിമയെ നിങ്ങൾ ആസ്വദിച്ചിട്ടുണ്ട്… ഉള്ളിലത് ഹൃദ്യമായ ഒരനുഭൂതി തീർത്തിട്ടുണ്ട്….
Comments