തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ തീപ്പിടിത്തമുണ്ടായെന്ന് റിപ്പോർട്ട്. റൺവേയോട് ചേർന്നുള്ള ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്.
ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി തീയണച്ചു. പക്ഷികളെ തുരത്താൻ പടക്കം പൊട്ടിച്ചതാണ് തീപ്പിടിത്തത്തിലേക്ക് നയിച്ചത്.
വിമാനത്താവളത്തിന് പുറത്താണ് തീപ്പിടിത്തം സംഭവിച്ചത് എന്നതിനാൽ യാത്രക്കാർ പരിഭ്രാന്തരായില്ല. അപകടമുണ്ടായ ഉടൻ തന്നെ വിമാനത്താവളത്തിലെ ജീവനക്കാർ പോലീസിൽ വിവരമറിയിച്ചു. അതുകൊണ്ട് അപകടരമായ രീതിയിൽ തീ പടർന്ന് പിടിക്കുന്നതിന് മുമ്പേ നിയന്ത്രണ വിധേയമാക്കാൻ ഫയർഫോഴ്സ് യൂണിറ്റിന് സാധിച്ചു.
Comments