മതപരിവർത്തനത്തിന് നിർബന്ധിച്ചതിന് പിന്നാലെ ഹിന്ദു പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം: അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ച് ജെപി നദ്ദ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതപരിവർത്തനത്തിന് നിർബന്ധിച്ചതിന് പിന്നാലെ ഹിന്ദു പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം: അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ച് ജെപി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2022, 12:41 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്നാട്ടിലെ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ മതപരിവർത്തനത്തിന് നിർബന്ധിച്ചതിനെ തുടർന്ന് ഹിന്ദു പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് പഠിക്കാൻ കമ്മീഷനെ രൂപീകരിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. നാലംഗ വനിതാ സിമിതയെയാണ് നിയോഗിച്ചത്. സംഭവത്തെ കുറിച്ച് പഠിച്ച ശേഷം തനിക്ക് റിപ്പോർട്ട് നൽകണമെന്ന് സമിതിയോട് നദ്ദ ആവശ്യപ്പെട്ടു.

ബിജെപി എംപി സന്ധ്യ റെ, പാർട്ടി നേതാക്കളായ വിജയ ശാന്തി, ചിത്ര വാഗ്, ഗീത വിവേകാനന്ദ എന്നിവരാണ് അന്വേഷണ കമ്മിറ്റിയിലെ അംഗങ്ങൾ. മതപരിവർത്തനത്തിനായി നിർബന്ധിച്ചുവെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. മതപരിവർത്തന കേസുകൾ സംസ്ഥാനത്ത് കൂടുന്ന പശ്ചാത്തലത്തിലാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് സ്‌കൂൾ അധികൃതർ മതം മാറാൻ നിർബന്ധിച്ചതിനെ തുടർന്ന് 17കാരിയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മതപരിവർത്തനത്തിന് വിധേയയാകാത്തതിനാൽ നിരന്തരമായ മാനസിക, ശാരീരിക പീഡനങ്ങൾക്കാണ് താൻ വിധേയയായതെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. കുട്ടിയുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സ്‌കൂൾ അധികൃതർക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കേസ് മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംഭവത്തിൽ ഹോസ്റ്റൽ വാർഡനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റം ഹോസ്റ്റൽ വാർഡന്റെ മേൽ കെട്ടിവെച്ച് മതപരിവർത്തനം മായ്ച്ചുകളയാനാണ് പള്ളിയുടേയും ഡിഎംകെയുടേയും ശ്രമമെന്ന ആരോപണമാണ് ഉയരുന്നത്. സംഭവത്തെ കുറിച്ച് വസ്തുനിഷ്ഠമായി പഠിക്കാനാണ് ബിജെപി നാലംഗ സമിതിയെ നിയോഗിച്ചത്.

Tags: jp naddaCONVERSIONforced conversion
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies