'പ്രായത്തെക്കാൾ നേട്ടം കൈവരിച്ച പെൺകുട്ടി'; പ്രധാനമന്ത്രി പേരെടുത്ത് പറഞ്ഞ 16കാരി, റിമോണയുടെ വിശേഷങ്ങൾ ഇങ്ങനെ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പ്രായത്തെക്കാൾ നേട്ടം കൈവരിച്ച പെൺകുട്ടി’; പ്രധാനമന്ത്രി പേരെടുത്ത് പറഞ്ഞ 16കാരി, റിമോണയുടെ വിശേഷങ്ങൾ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2022, 01:32 pm IST
Facebook
Twitter
WhatsAppTelegram

പ്രായത്തെക്കാൾ നേട്ടം കൈവരിച്ച പെൺകുട്ടി…. പ്രധാനമന്ത്രി നരേന്ദ്രമോദി മംഗളൂരു സ്വദേശിയായ റിമോണ എവെറ്റെ പെരേരയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. പ്രധാനമന്ത്രിയുടെ ഈ പരാമർശം എല്ലാ അർത്ഥത്തിലും ഉചിതമാണെന്ന് തെളിയിക്കുന്നതാണ് റിമോണയുടെ നേട്ടങ്ങൾ . ഇന്ത്യയുടെ കലാ പാരമ്പര്യം ലോകമെമ്പാടും എത്തിക്കുകയാണ് ഈ കൊച്ചു മിടുക്കി. ഭരതനാട്യം, കുച്ചിപ്പുടി, കഥക്ക്, സെമി ക്ലാസിക്കൽ ഫോക്ക്, യക്ഷഗാനം, പാശ്ചാത്യ, സമകാലിക നൃത്തം തുടങ്ങിയ നൃത്തരൂപങ്ങൾ അഭ്യസിച്ച് ലോകശ്രദ്ധനേടിയ റിമോണയ്‌ക്ക് ബാലപുരസ്‌കാരം നൽകി ആദരിച്ചിരിക്കുകയാണ് രാജ്യം.

മംഗളൂരു ഫാൽനിർ സ്വദേശിയായ പെരേര നന്ദൂർ പട്വ പിയു കോളേജിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഗ്ലാഡിസ് സെലീനയുടേയും പരേതനായ എവറസ്റ്റ് പെരേരയുടേയും മകളായ റിമോണ എവെറ്റെ പെരേര കലാസാംസ്‌കാരിക വൈഭവങ്ങളിൽ എന്നും മുന്നിലാണ്. തന്റെ മൂന്നാം വയസിലാണ് നൃത്ത അഭ്യാസ രംഗത്തേയ്‌ക്ക് റിമോണ കടക്കുന്നത്. ഭരതനാട്യം പഠിച്ചാണ് റിമോണ തന്റെ കലാജീവതം ആരംഭിക്കുന്നത്.

സന്ദേശ ഫൗണ്ടേഷൻ ഓഫ് ആർട്സ് ആന്റ് കൾചർ, സൗരഭ് സംഗീത് നൃത്യകലാ പരിഷത്ത് എന്നിവിടങ്ങളിൽ നിന്നാണ് കലാരൂപങ്ങൾ പഠിക്കുന്നത്. വെസ്റ്റേൺ ഡാൻസ്, നാടോടി നൃത്തം, എന്നിങ്ങനെ നിരവധി നൃത്തശൈലികൾ പെരേര അഭ്യസിക്കുന്നുണ്ട്. എണ്ണിയാലൊടുങ്ങാത്ത മത്സരങ്ങളിൽ പങ്കെടുത്ത് നൂറുകണക്കിന് സമ്മാനങ്ങളാണ് റെമോണ നേടിയത്. എണ്ണമറ്റ സ്റ്റേജ് ഷോകളും റിമോണ അവതരിപ്പിച്ചിട്ടുണ്ട്.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഭാരത് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്, ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്-ലണ്ടൻ എന്നിവയിലും റിമോണ ഇടം നേടിയിട്ടുണ്ട്. 2021-ലെ സംസ്ഥാനതല ബാലഗൗരവ് പ്രശസ്തി പുരസ്‌കാരവും 2017-ലെ ജില്ലാതല ആസാധാരണ പ്രതിഭ പുരസ്‌കാരവും നേടിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള 16 സംസ്ഥാനങ്ങളിൽ ഭരതനാട്യം അവതരിപ്പിച്ച പെൺകുട്ടി 20 ലധികം അവാർഡുകൾ നേടി.

പ്രായത്തേക്കാൾ വലിയ നേട്ടങ്ങൾ കൈവരിച്ച പെൺകുട്ടി എന്നാണ് പ്രധാനമന്ത്രി റിമോണയെ വിശേഷിപ്പിച്ചത്. റിമോണയെപ്പോലുള്ള യുവതാരങ്ങളാണ് രാജ്യത്തിന്റെ ഭാവിയെ വാർത്തെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കലാരൂപങ്ങളെയും ഈ ചെറിയ പ്രായത്തിൽ തന്നെ ഇത്രയധികം സമർപ്പണബോധത്തോടെ ഉൾക്കൊള്ളാൻ എങ്ങനെയാണ് സാധിച്ചത് എന്ന് പ്രധാനമന്ത്രി റിമോണയോട് ചോദിച്ചു.

തന്റെ വിജയത്തിന് കാരണം അമ്മയും കുടുംബവുമാണെന്നാണ് റിമോണ പ്രധാനമന്ത്രിയോട് പറഞ്ഞത്. ചെറിയ പ്രായത്തിൽ തന്നെ അച്ഛൻ മരിച്ചു. അമ്മ ഏറെ കഷ്ടപ്പെട്ടാണ് തങ്ങളെ പഠിപ്പിച്ചത്. തന്നെ ഒരു നർത്തകിയാക്കണമെന്നത് അമ്മയുടെ എല്ലാ കാലത്തേയും ആഗ്രഹമായിരുന്നു. അതാണ് തനിക്ക് പ്രചോദനമായത്. ഇന്ത്യയുടെ പാരമ്പര്യം ലോകമെമ്പാടും എത്തിക്കാൻ താൻ കഠിനമായി പരിശ്രമിക്കുമെന്നാണ് പെരേര പ്രധാനമന്ത്രിയ്‌ക്ക് വാക്ക് നൽകുകയും ചെയ്തു.

Tags: video
Share
Tweet
SendShare

More News from this section

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

Latest News

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies