പൗരത്വ ഭേദഗതി കലാപം: ഉമർ ഖാലിദ് ഉൾപ്പെടെയുളളവർ ആസൂത്രണം നടത്തിയത് 9/11 മോഡലിലെന്ന് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൗരത്വ ഭേദഗതി കലാപം: ഉമർ ഖാലിദ് ഉൾപ്പെടെയുളളവർ ആസൂത്രണം നടത്തിയത് 9/11 മോഡലിലെന്ന് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2022, 10:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപം ഉമർ ഖാലിദ് ഉൾപ്പെടെയുളളവർ വിദൂരതയിൽ നിന്ന് നിയന്ത്രിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ. 9/11 ൽ യുഎസിലുണ്ടായ ഭീകരാക്രമണം അതിന്റെ ആസൂത്രകർ എങ്ങനെയാണോ വിദേശത്ത് ഇരുന്ന നിയന്ത്രിച്ചത്, സമാനമായ പ്രവൃത്തിയാണ് ഉമർ ഖാലിദ് ഉൾപ്പെടെയുളളവർ ഇവിടെ നിർവ്വഹിച്ചതെന്നും സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദ് പറഞ്ഞു.

ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയിൽ കലാപത്തിന്റെ ആസൂത്രണത്തിൽ ഉമർ ഖാലിദിന്റെ പങ്ക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയത്. താൻ വാട്‌സ്ആപ്പിലൂടെ അഞ്ച് സന്ദേശങ്ങൾ മാത്രമാണ് അയച്ചതെന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നുമായിരുന്നു ഉമർ ഖാലിദിന്റെ വാദം. ഇതിനെ എതിർത്തുകൊണ്ടാണ് കലാപത്തിന്റെ ആസൂത്രണത്തിൽ ഉമർ ഖാലിദിന്റെയും കൂട്ടരുടെയും പങ്ക് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ നിരത്തിയത്.

ഫെബ്രുവരി 17 ന് പ്രതിഷേധങ്ങൾ കലാപത്തിലേക്ക് നീങ്ങുമെന്ന തരത്തിൽ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഉമർ ഖാലിദ് അംഗമായിരുന്ന ഗ്രൂപ്പിലായിരുന്നു സന്ദേശം പങ്കുവെയ്‌ക്കപ്പെട്ടതെങ്കിലും ഇടപെട്ടില്ല. നിശബ്ദനായിരുന്നു. ഷർജീൽ ഇമാമിന്റെ മെന്ററാണ് ഉമർ ഖാലിദ് എന്നും ഇരുവരും തമ്മിൽ ബന്ധമുണ്ടെന്നും സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. പരസ്പരം ഒരു ബന്ധവുമില്ലെന്നാണ് ഇരുവരും പറയുന്നത്. എന്നാൽ ഇത് വിശ്വസിക്കരുതെന്നും ഇവർ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ചിത്രങ്ങൾ തെളിവുകളായി ഉയർത്തിക്കാട്ടി അമിത് പ്രസാദ് ചൂണ്ടിക്കാട്ടി. ജാങ്പുരയിൽ ഇരുവരും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളാണ് അമിത് പ്രസാദ് കോടതിയിൽ സമർപ്പിച്ചത്.

മദ്രസകളുടെയും പളളികളുടെയും സമീപത്തായി 25 പ്രതിഷേധ വേദികൾ ഇവർ ഒരുക്കിയിരുന്നു. എന്നാൽ പ്രതിഷേധങ്ങൾക്ക് മതേതരത്വത്തിന്റെ നിറം നൽകാനും ഇവർ മനപ്പൂർവ്വം ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷൻ നേരത്തെ വാദിച്ചിരുന്നു. കേസ് 29 ന് വീണ്ടും പരിഗണിക്കും.

Tags: umar khalidCAA protest
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies