തേജസ്വി മിണ്ടുന്നില്ല; ലാലു പ്രസാദുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി, കിട്ടിയില്ല; ബിഹാറിൽ മഹാഗഡ്ബന്ധൻ സഖ്യം ഗുരുതരാവസ്ഥയിൽ; കോൺഗ്രസിനൊപ്പം മത്സരിക്കാൻ താൽപര്യമില്ലാതെ ആർജെഡി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തേജസ്വി മിണ്ടുന്നില്ല; ലാലു പ്രസാദുമായി കൂടിക്കാഴ്ചയ്‌ക്ക് സമയം തേടി, കിട്ടിയില്ല; ബിഹാറിൽ മഹാഗഡ്ബന്ധൻ സഖ്യം ഗുരുതരാവസ്ഥയിൽ; കോൺഗ്രസിനൊപ്പം മത്സരിക്കാൻ താൽപര്യമില്ലാതെ ആർജെഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2022, 11:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബിഹാറിൽ ബിജെപിയെ നേരിടാൻ കോൺഗ്രസും ആർജെഡിയും രൂപീകരിച്ച മഹാഗഡ്ബന്ധൻ സഖ്യം വഴിപിരിയുന്നു. എൽസി തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം മത്സരിക്കാൻ ഇല്ലെന്ന നിലപാടിലാണ് ആർജെഡി.

24 എൽസി സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആർജെഡി നേതാവ് തേജസ്വി യാദവ് ആണ് കോൺഗ്രസുമായി ചേർന്ന് മത്സരിക്കാൻ താൽപര്യമില്ലെന്ന് തുറന്ന് പറഞ്ഞത്. തുടർന്ന് 24 സീറ്റുകളിലും സ്വന്തം സ്ഥാനാർത്ഥികളെ നിർത്താൻ ശേഷിയുണ്ടെന്ന് കോൺഗ്രസും നിലപാട് എടുത്തു. അതേസമയം 2016 ൽ 24 സീറ്റുകളിൽ നാലെണ്ണത്തിൽ മാത്രമാണ് കോൺഗ്രസ് മത്സരിച്ചത്. അതിൽ ഒരെണ്ണത്തിൽ മാത്രമാണ് വിജയിച്ചത്.

ഒക്ടോബറിൽ കുശേശ്വർ സ്ഥാനിലും താരാപൂരിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ആർജെഡിയും കോൺഗ്രസും രണ്ടായിട്ടാണ് മത്സരിച്ചത്. ലെജിസ്‌ളേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ചകൾക്കായി ആർജെഡിക്ക് കത്ത് നൽകിയെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് കോൺഗ്രസ് തുറന്നു സമ്മതിക്കുന്നു.

തേജസ്വിയുടെ പിതാവും സോണിയാ ഗാന്ധിയുമായി അടുപ്പവുമുളള ലാലു പ്രസാദ് യാദവുമായി കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ചയ്‌ക്ക് സമയം ചോദിച്ചെങ്കിലും ഇത് പോലും അനുവദിച്ചില്ല. ഉപതെരഞ്ഞെടുപ്പിന് ശേഷം ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കുമെന്നും കോൺഗ്രസിന് ആറോ ഏഴോ സീറ്റുകൾ നൽകുമെന്നും ലാലു യാദവ് പറഞ്ഞിരുന്നതായി ബിഹാർ കോൺഗ്രസ് അദ്ധ്യക്ഷൻ മദൻ മോഹൻ ഝാ ഓർമ്മിപ്പിച്ചു.

വിവരങ്ങൾ ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ടെന്നും അവിടെ നിന്നുളള തീരുമാനമനുസരിച്ച് ആയിരിക്കും 24 സീറ്റുകളിൽ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും മദൻ മോഹൻ ഝാ പറഞ്ഞു.

Tags: CongressRJDAlliance
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies