പത്താം ക്ലാസ് വിദ്യാർത്ഥി ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ

Published by
Janam Web Desk

തിരുവനന്തപുരം : തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര വ്‌ലാങ്ങാമുറിയിലാണ് സംഭവം. ഗോകുൽ കൃഷ്ണയെ(14) ആണ് വീടിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അനിൽ കുമാർ- സിന്ധു ദമ്പതികളുടെ മകനാണ് ഗോകുൽ.

നെയ്യാറ്റിൻകര വിശ്വഭാരതി സ്‌കൂളിലെ 10 ാം ക്ലാസ് വിദ്യാർത്ഥിയാണ് ഗോകുൽ. സഹോദരങ്ങൾ തമ്മിലുണ്ടായ വഴക്കിന് പിന്നാലെയാണ് ഗോകുൽ ആത്മഹത്യ ചെയ്തത് എന്ന് പോലീസ് പറയുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Share
Leave a Comment