ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊറോണ രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ 1,61,386 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളിൽ കഴിഞ്ഞ ദിവസത്തേക്കാൾ മൂന്ന് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിൽ 1,733 മരണമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കൊറോണ മരണ സംഖ്യ ഉയർന്ന് തന്നെ നിൽക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിദിന ടിപിആർ 9.26 ശതമാനമാണ്. ഇന്നലെ ഇത് 11.6 ശതമാനമായിരുന്നു. 2,81,109 പേർ കഴിഞ്ഞ ദിവസം രോഗമുക്തരായി. 94.91 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവിൽ 16,21,603 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
അതേസമയം, വരും ദിവസങ്ങളിലും രാജ്യത്തെ കൊറോണ കേസുകൾ കുറഞ്ഞാൽ അത് വളരെയേറെ ആശ്വാസകരമാകും. രാജ്യത്ത് ഇതുവരെ 167.29 വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ അർഹരായ ജനസംഖ്യയിൽ 75 ശതമാനം ആളുകൾക്കും വാക്സിൻ വിതരണം ചെയ്തെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
Comments