മധുവിനെ തല്ലിക്കൊന്ന കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം; നിയമസഹായം നൽകാൻ മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മധുവിനെ തല്ലിക്കൊന്ന കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം; നിയമസഹായം നൽകാൻ മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2022, 03:26 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട് : മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന വനവാസി യുവാവ് മധുവിന്റെ കേസിൽ പുനരന്വേഷണം വേണമെന്ന് കുടുംബം. മമ്മുട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി. നന്ദകുമാറിനോടാണ് കുടുംബം ഈ ആവശ്യം ഉന്നയിച്ചത്. പോലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്ന് അറിയിച്ചുകൊണ്ട് കത്തെഴുതാനും ഇത് മുഖ്യമന്ത്രിക്ക് കൈമാറുമെന്നും അഡ്വ നന്ദകുമാർ പറഞ്ഞു.

സമൂഹമാദ്ധ്യമങ്ങളിൽ ചിലർ ഇപ്പോഴും തങ്ങളെ വേട്ടയാടുകയാണെന്ന് കുടുംബം ചൂണ്ടിക്കാട്ടി. പ്രതികളിൽ നിന്ന് പണം കൈപ്പറ്റി കേസ് ഒത്ത് തീർപ്പാക്കാൻ ശ്രമിക്കുന്നതായാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നതെന്നും കുടുംബം പറഞ്ഞു. മധു എല്ലാവരോടും സ്‌നേഹമുള്ള മനുഷ്യനായിരുന്നു. വീട്ടിൽ നിൽക്കാൻ താത്പര്യം ഉണ്ടായിരുന്നില്ല. കാണുന്നവർക്ക് എല്ലാം എന്തും കൊടുത്തിരുന്നു. ആളുകൾ കൂടുതൽ സ്‌നേഹം കാണിക്കാൻ തുടങ്ങുമ്പോൾ കാട്ടിലേക്ക് പോകാറാണ് പതിവ്. കാട്ടിൽ നിന്നും കിട്ടുന്ന സാധനങ്ങൾ എല്ലാവർക്കും നൽകും. കാട്ടിലെ ഗുഹയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ് പതിവ്. അവസാനം ജിമുഡി എന്ന സ്ഥലത്ത് ഗുഹയിലാണ് താമസിച്ചിരുന്നത് എന്നും സഹോദരി പറയുന്നു.

മധുവിന്റെ അമ്മയേയും സഹോദരിയേയും കണ്ട് സംസാരിച്ചെന്നും അവർക്ക് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അഭിഭാഷകൻ അറിയിച്ചു. ഇത് സംബന്ധിച്ച് അപേക്ഷയുമായി മുഖ്യമന്ത്രിയെ സമീപിക്കാനാണ് തീരുമാനം. കേസ് സിബിഐ അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മധുവിന്റെ കുടുംബം പ്രതിയിൽ നിന്ന് പണം വാങ്ങിച്ചെന്ന വാർത്ത പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ പോലീസിൽ പരാതി നൽകുമെന്നും അഭിഭാഷകൻ അറിയിച്ചു. കേസ് സംബന്ധിച്ച് കുടുംബത്തിന് എല്ലാ സഹായവും മമ്മൂട്ടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മധുവിന്റെ കൊലപാതകം കഴിഞ്ഞ ആഴ്ച കോടതി പരിഗണിക്കുമ്പോൾ സ്‌പെഷൽ പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. തുടർന്ന് സ്‌പെഷൽ പ്രോസിക്യൂട്ടർ എവിടേയെന്ന് മണ്ണാർക്കാട് കോടതി ചോദിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെ മധുവിന്റെ വീട്ടുകാർ സ്‌പെഷൽ പ്രോസിക്യൂട്ടർക്ക് എതിരെ രംഗത്തെത്തി. കേസ് സിബിഐ അമ്പേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Tags: madhu case
Share
Tweet
SendShare

More News from this section

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies