കെ റെയിൽ; സർക്കാർ നടപടിയിൽ അതൃപ്തിയുമായി സിപിഐയും ശാസ്ത്രസാഹിത്യ പരിഷത്തും; ധൃതി കാണിച്ചുവെന്ന് വിമർശനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ റെയിൽ; സർക്കാർ നടപടിയിൽ അതൃപ്തിയുമായി സിപിഐയും ശാസ്ത്രസാഹിത്യ പരിഷത്തും; ധൃതി കാണിച്ചുവെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2022, 08:03 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കെ റെയിലിന് അനുമതി നിഷേധിച്ചതോടെ വിഷയം ചർച്ചയാക്കി ഇടതുമുന്നണിയിലെ ഘടകകക്ഷികൾ. ഡിപിആറുമായി ബന്ധപ്പെട്ട് സർക്കാർ തിടുക്കം കാട്ടിയെന്നാണ് വിമർശനം. രേഖയിലെ പ്രശ്‌നങ്ങൾ സിപിഐ നേരത്തെ ഉന്നയിച്ചിട്ടും ഇത് ഗൗനിക്കാതെ സമർപ്പിച്ചതാണ് മുറുമുറുപ്പിന് വഴിവെച്ചത്.

പദ്ധതിയുടെ വിശദരേഖ പൂർണമല്ലെന്നും സാങ്കേതിക പ്രായോഗികത സംബന്ധിച്ച് വേണ്ടത്ര വിവരങ്ങൾ അതിലില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നിലവിൽ അനുമതി നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. സാങ്കേതിക, സാമ്പത്തിക പഠനങ്ങളിൽ വീഴ്ചയുണ്ടായെന്നതിനാലാണ് കെ റെയിലിന് അനുമതി നിഷേധിച്ചതെന്ന വിലയിരുത്തലാണ് സിപിഐയ്‌ക്ക് ഉൾപ്പെടെയുളളത്.

സംസ്ഥാനത്തെ നിരവധി ജനങ്ങളെ ബാധിക്കുന്ന ഒരു പദ്ധതിയുടെ രൂപരേഖ സമർപ്പിക്കുമ്പോൾ കൂടുതൽ ജാഗ്രത കാട്ടണമായിരുന്നുവെന്നും സിപിഐയ്‌ക്കുളളിൽ അഭിപ്രായമുണ്ട്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷം മാത്രമേ കേന്ദ്രത്തിന് സമർപ്പിക്കാവൂ എന്ന് സിപിഐയും ശാസ്ത്രസാഹിത്യ പരിഷത്തും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഎമ്മും മുഖ്യമന്ത്രിയും ഇത് തള്ളി. ഇതാണ് ഇപ്പോഴത്തെ വിമർശനത്തിന് കാരണം.

സിപിഐയുടെ അഭിപ്രായം ഗൗനിച്ചിരുന്നെങ്കിൽ ഈ നാണക്കേട് ഉണ്ടാവുമായിരുന്നില്ലെന്നാണ് വിമർശനം. വിഷയത്തിൽ സിപിഎം പിടിവാശി കാട്ടിയെന്നും ഘടകകക്ഷികളെപ്പോലും വിശ്വാസത്തിലെടുത്തില്ലെന്നും അഭിപ്രായമുണ്ട്. യഥാർത്ഥത്തിൽ സിപിഎമ്മിനെതിരായ വിമർശനം മുഖ്യമന്ത്രിക്കെതിരെ കൂടിയാണ്. കെ റെയിലുമായി ബന്ധപ്പെട്ട സർക്കാർ പിടിവാശി മുന്നണിക്കുള്ളിലെ അഭിപ്രായ ഭിന്നതയ്‌ക്ക് കൂടിയാണ് വഴിവെച്ചിരിക്കുന്നത്.

കേന്ദ്രസർക്കാരിന് സമർപ്പിച്ച വിശദ പദ്ധതി രേഖ (ഡിപിആർ) സമ്പൂർണമാണെന്ന നിലപാടിലാണ് കെ റെയിൽ. റെയിൽവേ പദ്ധതികൾക്ക് പാരിസ്ഥിതികാനുമതിയുടെ ആവശ്യമില്ലാത്തതിനാൽ പാരിസ്ഥിതിക പഠന റിപ്പോർട്ട് നൽകിയിരുന്നില്ലെന്നും കെ റെയിൽ വിശദീകരിക്കുന്നു.

Tags: k railkerala silver lineDPR
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies