ഭക്തരുടെ ആചാരങ്ങൾക്ക് വിലക്ക്, പക്ഷെ പമ്പ മണപ്പുറത്ത് സ്വകാര്യ ട്രസ്റ്റിന് മേള നടത്താൻ അനുമതി; ദേവസ്വം ബോർഡ് നടപടി വിവാദത്തിൽ; പ്രതിഷേധവുമായി വിഎച്ച്പി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭക്തരുടെ ആചാരങ്ങൾക്ക് വിലക്ക്, പക്ഷെ പമ്പ മണപ്പുറത്ത് സ്വകാര്യ ട്രസ്റ്റിന് മേള നടത്താൻ അനുമതി; ദേവസ്വം ബോർഡ് നടപടി വിവാദത്തിൽ; പ്രതിഷേധവുമായി വിഎച്ച്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2022, 10:11 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: പമ്പ മണപ്പുറത്ത് സ്വകാര്യ ട്രസ്റ്റിന് മേള നടത്താൻ അനുവാദം നൽകിയ ദേവസ്വം ബോർഡ് നടപടിക്കെതിരെ വിശ്വഹിന്ദു പരിഷത് രംഗത്ത്. ഈ മാസം 19 മുതൽ 27 വരെ രാമായണ കഥ എന്നപേരിൽ മേള നടത്താൻ സ്വകാര്യ ട്രസ്റ്റിന് ദേവസ്വം ബോർഡ് നൽകിയ അനുമതിയാണ് വിവാദത്തിലായത്.

പമ്പയെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബോർഡിന്റെ നടപടിയെന്നും ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വിശ്വഹിന്ദു പരിഷത് പ്രസ്താവനയിലൂടെ അറിയിച്ചു. കൊറോണയുടെ പേരിൽ പമ്പയിൽ ഭക്തജനങ്ങൾക്ക് ആചാരങ്ങൾക്ക് പോലും നിയന്ത്രണം ഏർപ്പെടുത്തിയപ്പോഴാണ് സ്വകാര്യ ട്രസ്റ്റിന് മേള നടത്താൻ അനുമതി നൽകിയതെന്ന് വി.എച്ച്.പി ആരോപിച്ചു.

ഏതു സ്വഭാവത്തിലുള്ള ട്രസ്റ്റാണെന്നു പോലും വൃക്തമാക്കാതെ കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് പമ്പയിൽ ദേവസ്വം ബോർഡിന്റെ സൗകര്യങ്ങൾ ഉപയോഗിച്ച് മേള നടത്താൻ അനുമതി നൽകിയ ബോർഡ് നടപടി പ്രതിഷേധാർഹമാണെന്ന് വിശ്വഹിന്ദുപരിഷത് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

നന്ദകിഷോര ബജാരിയ എന്ന സ്വകാര്യ ട്രസ്റ്റിനാണ് ഈ മാസം19 മുതൽ 27 വരെ രാമകഥാ മേള എന്ന പേരിൽ പമ്പാ മണപ്പുറത്ത് പരിപാടി നടത്താൻ അനുമതി നൽകിയത്. കൊറോണ മൂന്നാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നടത്താനൊരുങ്ങുന്ന ഈ സ്വകാര്യപരിപാടി സംശയാസ്പദമാണ്. ഇക്കാര്യങ്ങളിൽ ദേവസ്വംബോർഡ് വിജിലൻസ് അന്വേഷണം നടത്തി കൂടുതൽ വ്യക്തത വരുത്തണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. പരിപാടി നടന്നാൽ ധർമ്മ സമരത്തിലൂടെ വിഎച്ച്പി എതിർക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ വിജി തമ്പി പറഞ്ഞു. ഭക്തരുടെ വികാരം മനസിലാക്കി ദേവസ്വം ബോർഡ് എത്രയും വേഗം അനുമതി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരിപാടി നടത്താൻ അനുമതി നൽകിയ ദേവസ്വം സെക്രട്ടറിയുടെ ഉത്തരവിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് വിശ്വഹിന്ദു പരിഷത് വ്യക്തമാക്കി. ബലിതർപ്പണം പോലുള്ള ചടങ്ങുകൾക്ക് പമ്പയിൽ വിലക്കേർപ്പെടുത്തിയ ബോർഡും ഗവൺമെന്റും ഇത്തരം സ്വകാര്യ ചടങ്ങുകൾക്ക് അനുവാദം നൽകിയതിന്റെ പിന്നിലെ രഹസ്യം ഭക്തജനങ്ങളോട് വെളിപ്പെടുത്താൻ തയ്യാറാകണമെന്നും വിശ്വഹിന്ദു പരിഷത് ആവശ്യപ്പെട്ടു.

Tags: Travancore Devaswom BoardPampaViswa Hindu parishad
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies