കോട്ടയം : പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി.വാവ സുരേഷിനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു .
അദ്ദേഹത്തിന് സ്വയം ശ്വാസം എടുക്കാൻ കഴിയുന്നുണ്ടെന്നും ,ഡോക്ടർമാരുമായും,ആരോഗ്യ പ്രവർത്തകരുമായും സംസാരിച്ചതായും ആശുപത്രി ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു .
ഇത്തരം ചികിത്സയിൽ കഴിയുന്ന അപൂർവ്വം പേർക്ക് വീണ്ടും വെന്റിലേറ്റർ സഹായം ആവശ്യമായി വരാറുള്ളതിനാൽ 24 മുതൽ 48 മണിക്കൂർ വരെ വാവ സുരേഷിനെ ഐസിയു വിൽ നിരീക്ഷിക്കുമെന്നും ആശുപത്രി സൂപ്രണ്ട് ടി കെ ജയകുമാർ അറിയിച്ചു .
ഒരാഴ്ച വരെവെന്റിലേറ്റർ സഹായം വേണ്ടി വന്നേക്കാമെന്നായിരുന്നു ഡോക്ടർമാരുടെ നേരത്തെയുള്ള കണക്കു കൂട്ടൽ. വാവ സുരേഷിന് ചൊവ്വാഴ്ച രാവിലെ ബോധം തെളിയുകയും , ചോദ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു .എന്നാൽ ഇതിന് ശേഷം കാര്യമായ പുരോഗതി ഉണ്ടാവാതിരുന്നത് ആശങ്കയ്ക്കിടയാക്കിയിരുന്നു . വരുന്ന നാല്പത്തി എട്ട് മണിക്കൂർ നിർണായകമാണെന്ന് ഇന്നലെ ഡോക്ടർമാർ വ്യക്തമാക്കുകയും ചെയ്തു . ഇതിനിടയിൽ ആണ് വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ ശുഭകരമായ പുരോഗതി ഉണ്ടാവുന്നത് .
Comments