സ്വന്തമായി റിവോൾവറും രുദ്രാക്ഷവും, സ്വർണ്ണമാലയും; വാഹനമില്ല, ക്രിമിനൽ കേസുകളുമില്ല: യോഗി ആദിത്യനാഥിന് 1.54 കോടിയുടെ ആസ്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വന്തമായി റിവോൾവറും രുദ്രാക്ഷവും, സ്വർണ്ണമാലയും; വാഹനമില്ല, ക്രിമിനൽ കേസുകളുമില്ല: യോഗി ആദിത്യനാഥിന് 1.54 കോടിയുടെ ആസ്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2022, 02:44 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർത്ഥിത്വ നടപടികളുടെ ഭാഗമായി സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരാഖ്പൂർ അർബൻ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് യോഗി ആദിത്യനാഥ് മത്സരിക്കുന്നത്. തനിക്ക്് 1.54 കോടി രൂപയുടെ സ്വത്തുണ്ടെന്ന് യോഗി ആദിത്യനാഥ് നാമനിർദ്ദേശ പത്രികയിൽ വെളിപ്പെടുത്തുന്നു. ഇന്നലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കൊപ്പമെത്തി അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

ബാങ്ക് ബാലൻസും ഭൂസ്വത്തുക്കളും മറ്റ് ആസ്തികളും ഉൾപ്പെടെ മൊത്തം 1,54,94,054 രൂപയുടെ ആസ്തി തനിക്കുണ്ടെന്ന് യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ സത്യവാങ്മൂലത്തിൽ പറയുന്നു. ആറ് ബാങ്ക് അക്കൗണ്ടുകളിലുള്ള നിക്ഷേപവും കൈയ്യിലുള്ള പണവും ചേർത്തുള്ളതാണ് ഈ തുക. ഇതിന് പുറമെ 12,000 രൂപയുടെ സാംസങ് മൊബൈൽ ഫോണും ഒരുലക്ഷം രൂപയുടെ റിവോൾവറും 80,000 രൂപയുടെ റൈഫിളും തന്റെ പക്കലുണ്ടെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.

തനിക്കെതിരെ ക്രിമിനൽ കേസുകളൊന്നും തന്നെ ഇല്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. 20 ഗ്രാമിന്റെ ഒരു സ്വർണ്ണ കമ്മൽ, ഒരു സ്വർണ്ണ ചെയിൻ, പത്ത് ഗ്രാം ഭാരമുള്ള സ്വർണ്ണമാലയും രുദ്രാക്ഷവും തനിക്കുണ്ടെന്ന് യോഗി സത്യവാങ്മൂലത്തിൽ അറിയിച്ചു. കൃഷിഭൂമിയോ അല്ലാത്തതോ ആയ ഭൂമി ഇല്ലെന്നും ബാധ്യതകളില്ലെന്നും സ്വന്തം പേരിൽ വാഹനം ഇല്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കുന്നു.

നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം യോഗി ആദിത്യനാഥ് മീററ്റിലെ വോട്ടർമാരെ അഭിസംബോധന ചെയ്തു. വെർച്ച്വലായി സംഘടിപ്പിച്ച ജൻ ചൗപൽ എന്ന പരിപാടിയിലൂടെയായിരുന്നു യോഗിയുടെ അഭിസംബോധന. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഫെബ്രുവരി പത്തിന് ബിജെപി പ്രകടന പത്രിക പുറത്തിറക്കുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.

ഫെബ്രുവരി പത്തിനാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഏഴ് ഘട്ടമായി ഫെബ്രുവരി 10,14,20,23,27 മാർച്ച് 3,7 തീയതികളിലാണ് വോട്ടെടുപ്പ്. ആദ്യമായാണ് ഗോരഖ്പൂരിൽ നിന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് മത്സരിക്കുന്നത്. മാർച്ച് മൂന്നിനാണ് ആറാം ഘട്ട തെരഞ്ഞെടുപ്പിൽ ഗോരഖ്പൂരിൽ വോട്ടെടുപ്പ് നടക്കുന്നത്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.

Tags: Yogi AdityanathAmit ShahUP2022ELECTION2022
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies