ഇനിയും സമയം അനുവദിക്കാനാവില്ലെന്ന് കോടതി: രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടകേസില്‍ ഫെബ്രുവരി പത്തിന് വിചാരണ ആരംഭിക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനിയും സമയം അനുവദിക്കാനാവില്ലെന്ന് കോടതി: രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടകേസില്‍ ഫെബ്രുവരി പത്തിന് വിചാരണ ആരംഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2022, 10:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആർഎസ്എസ് പ്രവർത്തകൻ നൽകിയ മാനനഷ്ടക്കേസിൽ ഫെബ്രുവരി 10 ന് വിചാരണാ നടപടികൾ ആരംഭിക്കും. മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി കോടതിയിലാണ് കേസ് ഫയല് ചെയ്തിരിക്കുന്നത്.

കേസിൽ ഇന്ന് വിചാരണ തുടങ്ങാനിരിക്കുകയായിരുന്നു കോടതി. എന്നാൽ ചില വ്യക്തിപരമായ കാരണങ്ങളാൽ കക്ഷികള്ക്ക് കോടതിയില് ഹാജരാകാന് സാധിച്ചില്ലെന്നും കേസ് മാറ്റിവെയ്‌ക്കണമെന്നും അഭിഭാഷകര് കോടതിയെ അറിയിച്ചു. അഭിഭാഷകരുടെ അഭ്യര്ത്ഥന മാനിച്ച് കോടതി വിചാരണ നടപടികൾ മാറ്റിവെയ്‌ക്കുകയായിരുന്നു. ഭിവണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്ര് ജെ.വി.പലിവാൾ ആണ് കേസ് പരിഗണിക്കുന്നത്.

ഗോവ, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തിരക്കിലാണ് രാഹുൽ ഗാന്ധിയെന്ന് അഭിഭാഷകൻ നാരായൺ അയ്യർ കോടതിയെ അറിയിച്ചു. എന്നിരുന്നാലും കോടതിക്ക് നടപടികളുമായി മുന്നോട്ട് പോകാമെന്നും അദ്ദേഹം പറഞ്ഞു. ഇരുഭാഗവും കേട്ട ശേഷം കോടതി വിചാരണ മാറ്റിവയ്‌ക്കുകയായിരുന്നു.

ജനുവരി 29 ന് ആണ് കേസ് അവസാനമായി പരിഗണിച്ചത്.കേസ് അവസാനമായി പരിഗണിച്ചപ്പോള് ,ജന പ്രതിനിധികള് ഉൾപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന സുപ്രിംകോടതി ഉത്തരവ് കോടതി ചൂണ്ടിക്കാട്ടി. രാഹുല്ഗാന്ധിക്കെതിരായ കേസും ഇതേ വിഭാഗത്തിൽ പെട്ടതാണെന്നും അതിനാൽ മുൻഗണനാക്രമത്തിൽ എടുത്ത് അതിവേഗം വിചാരണ നടത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. വിചാരണ നടപടികള് ആരംഭിച്ചു കഴിഞ്ഞാൽ ദിവസവും കേസിൽ വാദം തുടരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിന് പിന്നിൽ ആര്എസ്എസ് ആണെന്ന് ആരോപിച്ച് 2014ൽ താനെയിലെ ഭിവണ്ടി രാഹുൽ പ്രസംഗിച്ചിരുന്നു.പ്രസംഗത്തിനെതിരെ ആർഎസ്‌എസിന്റെ പ്രാദേശിക പ്രവർത്തകനായ കുന്റെ കേസ് ഫയൽ ചെയ്യുകയായിരുന്നു. പ്രസ്താവന ആർഎസ്എസിന്റെ സത്പേരിനെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് കുന്റെ ഹര്ജിയില് വ്യക്തമാക്കുന്നു.2018ൽ താനെയിലെ കോടതി ഈ കേസിൽ ഗാന്ധിക്കെതിരെ കുറ്റം ചുമത്തിയിരുന്നുവെങ്കിലും അദ്ദേഹം കുറ്റം നിഷേധിക്കുകയായിരുന്നു.

Tags: Rahul Gandhisonia gandhiDefamation case
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies