കണ്ണൂർ: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന മദ്യം പിടികൂടി. 18 ലിറ്ററോളം വിദേശ മദ്യവും 15 ലിറ്റർ ബിയറുമാണ് പിടികൂടിയത്. മാഹിയിൽ നിന്നും വാങ്ങി കണ്ണൂരിലെത്തിക്കാനായി കൊണ്ടുവരികയായിരുന്നു. മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് ചെണ്ടയാട് സ്വദേശി ജിൻസിൽ ലാലിലെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. 64 കുപ്പികളിലാക്കി ചാക്കിൽ സൂക്ഷിച്ച നിലയിലാണ് ഓട്ടോയിൽ നിന്ന് മദ്യം കണ്ടെടുത്തത്. ചെണ്ടയാട് ചെങ്കൽ മേഖലയിൽ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കായാണ് മദ്യം കൊണ്ടുവന്നതെന്ന് പിടിയിലായ ജിൻസിൻ ലാൽ എക്സൈസിന് മൊഴിനൽകി.
സിവിൽ എക്സൈസ് ഓഫീസർമാരായ ലെനിൻ എഡ്വേർഡ്, കെ ഉമേഷ്, പിടി സജിത്ത് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. മദ്യം പിടികൂടിയതിനെ തുടർന്ന് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ പരിധിയിൽ പരിശോധന ശക്തമാക്കി.
Comments