മേഘാലയയിൽ സംപൂജ്യരായി കോൺഗ്രസ് ; ബാക്കിയുള്ള അഞ്ച് എംഎൽഎമാർ കൂടി പാർട്ടിവിടും; ചുവടുമാറ്റം ബിജെപി പിന്തുണയ്ക്കുന്ന മേഘാലയ ഡെമോക്രാറ്റിക് അലയൻസിലേക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മേഘാലയയിൽ സംപൂജ്യരായി കോൺഗ്രസ് ; ബാക്കിയുള്ള അഞ്ച് എംഎൽഎമാർ കൂടി പാർട്ടിവിടും; ചുവടുമാറ്റം ബിജെപി പിന്തുണയ്‌ക്കുന്ന മേഘാലയ ഡെമോക്രാറ്റിക് അലയൻസിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2022, 06:16 pm IST
FacebookTwitterWhatsAppTelegram

ഷില്ലോംഗ് : മേഘാലയയിൽ തകർന്നടിഞ്ഞ് കോൺഗ്രസ്. പാർട്ടി വിടാനാണ് ബാക്കിയുളള കോൺഗ്രസ് എംഎൽഎമാരുടെയും തീരുമാനം. ഇക്കാര്യം വ്യക്തമാക്കി കോൺഗ്രസ് എംഎൽഎമാർ മുഖ്യമന്ത്രിയും, നാഷണൽ പീപ്പിൾസ് പാർട്ടി നേതാവുമായ കെൺറാഡ് സാംഗ്മയ്‌ക്ക് കത്ത് നൽകി.

60 അംഗ നിയമസഭയിൽ 17 കോൺഗ്രസ് എംഎൽഎമാരാണ് ഉണ്ടായിരുന്നത്. നേതൃത്വവുമായുള്ള എതിർപ്പിനെ തുടർന്ന് കഴിഞ്ഞ നവംബറിൽ 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ബാക്കിയുള്ള അഞ്ച് എംഎൽഎമാരാണ് ഇപ്പോൾ കോൺഗ്രസ് വിടാൻ ഒരുങ്ങുന്നത്. ബിജെപിയുടെ പിന്തുണയോടെ അധികാരത്തിലേറിയ മേഘാലയ ഡെമോക്രാറ്റിക് അലയൻസിൽ ചേരാനാണ് എംഎൽഎമാരുടെ തീരുമാനം.

എംഎൽഎമാരായ എം എം അമ്പാരീൻ ലിംഗ്ദോ, മെയ്റൽബോൺ സയീം, മൊഹെന്ദ്രോ റാപ്സാംഗ്, കിംഫ മർബാനിയാംഗ്, പി ടി സോക്മി എന്നിവരാണ് മേഘാലയ ഡെമോക്രാറ്റിക് അലയൻസിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇവർ കൂടി പാർട്ടി വിടുന്നതോടെ സംസ്ഥാനത്ത് കോൺഗ്രസ് സംപൂജ്യരാകും. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് എംഎൽഎമാർ കൊൺറാഡ് സാംഗ്മയ്‌ക്ക് നൽകിയിരിക്കുന്ന കത്തിൽ പറയുന്നത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എംഎൽഎമാർ എംഡിഎ സർക്കാരിൽ ചേരാൻ ആഗ്രഹിക്കുന്നു. സർക്കാരിനെ ശക്തിപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെയും പിന്തുണയ്‌ക്കാനാണ് തീരുമാനം. നമ്മുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്തെ മുന്നോട്ട് നയിക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ നവംബറിൽ മുൻ മുഖ്യമന്ത്രി മുകുൾ സാംഗ്മയുൾപ്പെടെയുള്ള നേതാക്കളാണ് തൃണമൂലിൽ ചേർന്നത്.

Tags: CongressMEGHALAYAgovtMDA
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies