എട്ട് കുഞ്ഞുങ്ങളുടെ അമ്മയെ കഴുത്തിൽ ചങ്ങലയിട്ട് ബന്ധിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ അന്വേഷണം ആരംഭിച്ച് അധികൃതർ . ചൈനയിലാണ് സംഭവം . ജിയാങ്സു പ്രവിശ്യയിലെ ഒരു ഗ്രാമത്തിലെ കുടിലിലാണ് യാങ് എന്ന് വിളിക്കുന്ന യുവതിയെ ചങ്ങലയിൽ ബന്ധിച്ചിരിക്കുന്നത്.
ടിക്ടോക്കിലാണ് ഇവരുടെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് . സ്ത്രീയുടെ കഴുത്തിൽ ഇരുമ്പ് ചങ്ങല കൊണ്ട് കെട്ടിയിട്ട നിലയിലാണ് . വീഡിയോ ചൈനയിലെ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വീഡിയോ കണ്ടവരെല്ലാം രോഷാകുലരായി. പല വെബ്സൈറ്റുകളും സ്ത്രീയുടെ കഥ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു.
1998 ലാണ് യാങ് ഡോംഗ് എന്ന യുവാവിനെ വിവാഹം കഴിച്ചത് . ഇതിനിടയിൽ എട്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തു. യുവതിയെ കടത്തികൊണ്ടു വന്നതാണോയെന്ന സംശയവും നിലനിൽക്കുന്നുണ്ട് .
യുവതിയുടെ മാനസിക നില നല്ലതല്ലെന്നാണ് പ്രാദേശിക അധികാരികൾ പറയുന്നത് . യുവതിയുടെ വീഡിയോ പുറത്തുവിട്ട ബ്ലോഗർ ആദ്യം സ്ത്രീയുടെ കുട്ടിയോടാണ് സംസാരിച്ചത്. കുട്ടി അമ്മയെക്കുറിച്ച് പറഞ്ഞു. അതിനു ശേഷം ബ്ലോഗർഒരു തകർന്ന വാതിലിനടുത്തേക്ക് പോയി. അവിടെ ഒരു സ്ത്രീ നിൽക്കുന്നുണ്ടായിരുന്നു. കൊടും തണുപ്പിനെ അതിജീവിക്കാൻ പോലും യാതൊന്നും അവർക്കുണ്ടായിരുന്നില്ല.
സ്ത്രീ കിടക്കുന്ന മുറിയിൽ ഭക്ഷണം ഉണ്ടായിരുന്നെങ്കിലും അത് തണുത്ത് മരവിച്ച അവസ്ഥയിലായിരുന്നു. ബ്ലോഗറാണ് തന്റെ കൈവശമുണ്ടായിരുന്ന കോട്ട് യുവതിയ്ക്ക് നൽകിയത് . സംഭവം വിവാദമായതിനെ തുടർന്നാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്.
Comments