ബാബുവിനെ നെഞ്ചോടുചേർത്ത് മലമുകളിലൂടെ ജീവിതത്തിലേക്ക് കയറി: സമാനതകളില്ലാത്ത ആ ആത്മധൈര്യത്തിൻറെ പേര് 'ബാല'
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബാബുവിനെ നെഞ്ചോടുചേർത്ത് മലമുകളിലൂടെ ജീവിതത്തിലേക്ക് കയറി: സമാനതകളില്ലാത്ത ആ ആത്മധൈര്യത്തിന്റെ പേര് ‘ബാല’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2022, 12:02 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത് ബാല എന്ന സൈനികൻ. ഹെലികോപ്ടറിൽ ലിഫ്റ്റ് ചെയ്യുന്ന ദൗത്യം പരാജയപ്പെടുമെന്ന് ബോദ്ധ്യമായതോടെ ആ ദൗത്യം ഏറ്റെടുത്തത് ബാലയായിരുന്നു. അപകടകരമായ ചെങ്കുത്തായ മലനിരകളിലൂടെ അതീവ ശ്രദ്ധയോടെ നീങ്ങിയിറങ്ങി ബാല, ബാബുവിനെ രക്ഷപെടുത്തുകയായിരുന്നു. ബാബുവിനെ അൽപ്പ സമയത്തിനുള്ളിൽ എയർലിഫ്റ്റ് ചെയ്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

ബാലയാണ് ആദ്യം ബാബുവിന്റെ അടുത്തെത്തിയത്. ബാബുവിന് വെള്ളവും ഭക്ഷണവും നൽകിയ ശേഷം മുകളിൽ എത്തിച്ച ബാല എന്ന സൈനികൻ പൂർണ്ണമായും ബാബുവിന് രക്ഷകനായി മാറുകയായിരുന്നു. കൂടാതെ അപകടം നിറഞ്ഞ സ്ഥലത്തേയ്‌ക്ക് ജീവൻ പണയം വെച്ച് ബാല ഇറങ്ങുമ്പോൾ എത്രത്തോളം വിജയമാകുമെന്ന കാര്യത്തിൽ ആശങ്കയും ഉണ്ടായിരുന്നു. രാത്രി മുഴുവൻ ബാബു ഉറങ്ങാതെ ഇരിക്കാൻ കരസേന പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഹെലികോപ്ടറിൽ ലിഫ്റ്റ് ചെയ്യുന്നത് വിജയമാകില്ലെന്ന് ബോദ്ധ്യമായതോടെയാണ് ആ ദൗത്യം ബാലയുടെ കൈകളിലേക്ക് എത്തുന്നത്. ബാല എത്തുമ്പോൾ എഴുന്നേറ്റ് നിന്ന ബാബു രണ്ട് പടി മുകളിൽ കയറി. ഇത് രക്ഷാപ്രവർത്തനത്തിന് ഗുണകരമായി. ആദ്യം വെള്ളം നൽകി, ശേഷം ബാബുവിനെ നെഞ്ചിൽ കെട്ടി ബാല വലിഞ്ഞു കയറുകയായിരുന്നു. മുകളിൽ എത്തിയ ബാബു തന്നെ രക്ഷിച്ച സൈനികർക്ക് നന്ദി അറിയിക്കുകയും ചെയ്തു.

തിങ്കളാഴ്‌ച്ച രാവിലെയാണ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ബാബു കൂർമ്പാച്ചി മല കയറിയത്. മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കൾ ഇടയ്‌ക്ക് വെച്ച് വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി മുകളിൽ കയറി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേയ്‌ക്ക് വരുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ബാബുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാറകൾക്കിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.

Tags: balaMALAMBUZHA
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies