എണ്ണയിൽ വറുത്ത വിഭവങ്ങളെ പടിക്ക് പുറത്താക്കി ആരോഗ്യ മന്ത്രാലയത്തിന്റെ ക്യാന്റീൻ; പുതിയ മെനു ഇപ്രകാരം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എണ്ണയിൽ വറുത്ത വിഭവങ്ങളെ പടിക്ക് പുറത്താക്കി ആരോഗ്യ മന്ത്രാലയത്തിന്റെ ക്യാന്റീൻ; പുതിയ മെനു ഇപ്രകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2022, 12:08 pm IST
Facebook
Twitter
WhatsAppTelegram

കൊറോണ വൈറസ് വ്യാപനം എല്ലാവർക്കും ആരോഗ്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു. ആരോഗ്യം മെച്ചപ്പെടണമെങ്കിൽ നല്ല ഭക്ഷണം കഴിക്കണം. കൊറോണ പടർന്നു പിടിച്ചതോടെ ആളുകൾ കൂടുതലായും ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു. അധികം എണ്ണ ചേർന്ന ഭക്ഷണം കൊളസ്‌ട്രോളിന്റെ ലെവൽ ഉയർത്തുന്നു, ഇത് ധാരാളം അസുഖങ്ങൾക്കും കാരണമാകുന്നു. പ്രത്യേകിച്ച് ഇന്ത്യൻ ലഘുഭക്ഷണങ്ങളിൽ ധാരാളമായി എരിവും ചേർക്കാറുണ്ട്. എണ്ണയും എരിവുമെല്ലാം അമിതമായി വരുന്നത് ദഹിക്കാനും മറ്റും ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും.

ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരു പുതിയ ചുവടുവയ്പ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഓഫീസ് കാന്റീനിന്റെ മെനുവിൽ നിന്നും അനാരോഗ്യകരമായ എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കിയിരിക്കുകയാണ്. എണ്ണയിൽ വറുത്തെടുക്കുന്ന ഭക്ഷണങ്ങളായ സമോസ, ബ്രഡ് പക്കോഡ തുടങ്ങിയവയെല്ലാം ഇതോടെ മെനുവിൽ നിന്ന് പുറത്തായി. പകരം ആരോഗ്യ സമ്പുഷ്ടമായ ദാൽ ചില്ല, ഹെൽത്തി കറീസ്, മില്ലറ്റ് റൊട്ടി, മില്ലറ്റ് പുലാവ് തുടങ്ങിയവ ന്യായമായ വിലയിൽ മെനുവിൽ ഉൾപ്പെടുത്തുകയും ചെയ്തു. 10 രൂപയാണ് ദാൽ ചില്ലയ്‌ക്ക് വിലയായി ഈടാക്കുന്നത്. പ്രഭാതഭക്ഷണത്തിന് 25ഉം, ഉച്ചഭക്ഷണത്തിന് 45ഉം രൂപയുമാണ് ഈടാക്കുന്നത്.

പുതിയ മാറ്റങ്ങൾക്ക് ശേഷം ആളുകളുടെ പ്രതികരണം കൂടി പരിഗണിച്ച ശേഷം കൂടുതൽ വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്താനാണ് തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ നേരിട്ടാണ് ഈ മാറ്റത്തിന് ചുക്കാൻ പിടിക്കുന്നത്. ആരോഗ്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. സൈക്കിൾ ചവിട്ടിയാണ് ഇദ്ദേഹം പലപ്പോഴും പാർലമെന്റിൽ എത്താറുള്ളത്. എല്ലാ ദിവസവും 20 കിലോമീറ്ററിലധികം ദൂരം ഇദ്ദേഹം സൈക്കിൾ ചവിട്ടാറുണ്ട്. കൃത്യമായ യോഗ പരിശീലനം നടത്താറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Tags: menu
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies