കശ്മീർ വിഷയത്തിൽ മീഡിയ വൺ പാകിസ്താന്റെ ജിഹ്വയായി മാറി, ഇന്ത്യൻ സൈനികരെ വർഗീയവത്കരിക്കാൻ ശ്രമിച്ചു; കേന്ദ്ര നടപടി ചാനൽ ക്ഷണിച്ചു വരുത്തിയതെന്നും മാദ്ധ്യമപ്രവർത്തകൻ മാത്യുസാമുവൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കശ്മീർ വിഷയത്തിൽ മീഡിയ വൺ പാകിസ്താന്റെ ജിഹ്വയായി മാറി, ഇന്ത്യൻ സൈനികരെ വർഗീയവത്കരിക്കാൻ ശ്രമിച്ചു; കേന്ദ്ര നടപടി ചാനൽ ക്ഷണിച്ചു വരുത്തിയതെന്നും മാദ്ധ്യമപ്രവർത്തകൻ മാത്യുസാമുവൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2022, 10:57 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ജമാഅത് ഇസ്ലാമിയുടെ മീഡിയ വൺ ചാനലിനെതിരെ കേന്ദ്ര സർക്കാർ കൈകൊണ്ട നടപടി ക്ഷണിച്ചുവരുത്തിയതാണെന്ന് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ മാത്യു സാമുവൽ. തെഹൽക്ക ഉൾപ്പെടെ വിവിധ ദേശീയ മാദ്ധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുളള മാത്യുസാമുവൽ വിവാദപരമായ നിരവധി വാർത്തകൾ പുറത്തു കൊണ്ടുവന്നിട്ടുണ്ട്.

ഇവരുടെ പ്രവർത്തനത്തെ സംബന്ധിച്ച് ചാനലിന് നിരവധി നോട്ടീസ് കേന്ദ്ര സർക്കാർ അയച്ചിട്ടുണ്ട്. എന്നാൽ ചാനൽ്അതെല്ലാം രഹസ്യമാക്കി വച്ചു. ഒരു സുപ്രഭാതത്തിലുണ്ടായ നടപടിയല്ല ചാനലിനു നേരെയുണ്ടായത്. ഇവരുടെ കണ്ടന്റ് നിരന്തരം മോനിറ്റർ ചെയ്തു കൊണ്ടിരുന്നു. എന്നാൽ ചാനലിൽ പ്രവർത്തിക്കുന്നവർ ഇതൊന്നും കണ്ടില്ലെന്ന് നടിച്ചു. മാദ്ധ്യമ സ്ഥാപനങ്ങൾ പാലിക്കേണ്ട മര്യാദയും ലക്ഷ്മണരേഖയും ചാനൽ ലംഘിച്ചു.

കശ്മീരിൽ നിരവധി നിരപരാധികളെ ഭീകർ വെടിവെച്ചു കൊന്നപ്പോൾ ഇവർ നിശബ്ദത പാലിച്ചു. എന്നാൽ സൈന്യം ഭീകരവാദികളെയും അവരെ സഹായിക്കുന്നവരെയും വകവരുത്തിയപ്പോൾ രാജ്യത്തിനെതിരായി വാർത്ത നൽകി. നിരപരാധികളായ മുസ്ലീങ്ങളെ ഇന്ത്യൻ സൈന്യം വെടിവെച്ചു കൊന്നുവെന്ന് ചാനൽ പ്രചരിപ്പിച്ചു. ശുദ്ധ മണ്ടത്തരമാണ് ഇക്കാര്യത്തിൽ മീഡിയ വൺ കാണിച്ചത്. ഇന്ത്യൻ മാദ്ധ്യമം കശ്മീരിലെ പാവപ്പെട്ട ജനങ്ങളെ കൊന്നൊടുക്കുന്നുവെന്ന് പാകിസ്താൻ മാദ്ധ്യമങ്ങൾ മീഡിയവൺ വാർത്ത കാട്ടി പ്രചരിപ്പിച്ചു. പാകിസ്താൻ അന്താരാഷ്‌ട്ര വേദികളിൽ മീഡിയ വണിനെ തങ്ങൾക്ക് അനുകൂലമായി പ്രയോഗിച്ചു. ഇവർ അറിഞ്ഞോ അറിയാതെയോ ഇന്ത്യ വിരുദ്ധമായി പ്രവർത്തിച്ചു.

ഇന്ത്യൻ പട്ടാളത്തെയും ഇവർ വർഗീയവത്കരിച്ചു. ലോകത്തെ ഏറ്റവും പ്രൊഫഷണൽ ആണ് ഇന്ത്യൻ സൈന്യം. ആ സൈന്യത്തെയാണ് ഇവർ വർഗീയവാദികളാക്കിയത്. ഇവർ എല്ലാം വിഷയങ്ങളും മതത്തിലേക്ക് കൊണ്ടുപോയി. ജമാ അത്തെ ഇസ്ലാമിയുടെ ചാനൽ ആയത്‌കൊണ്ടാണ് ചാനലിനെതിരെ നടപടിയെന്നത് ശരിയല്ല. ഇവരുടെ രാഷ്‌ട്രീയം കേന്ദ്ര സർക്കാരിന് വിഷയമല്ല. സാമ്പത്തിക ഇടപാട് ആയിരുന്നുവെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ആകുമായിരുന്നു ഇടപെടൽ നടത്തുക. ഇന്ത്യയിൽ നിന്ന് കൊണ്ട് ഇവർ രാജ്യത്തെ തകർക്കാൻ ശ്രമിച്ചു. ഈ ചാനൽ തിരിച്ചുവന്നാൽ അവരുടെ ഫോർമാറ്റ് മാറ്റണം. ഇവർക്ക് പത്രപ്രവർത്തനം എന്തെന്ന് അറിയില്ലെന്നും മാത്യു സാമുവൽ വ്യക്തമാക്കി.

Tags: journalistPakistanKashmirjamat e islamimathew samuel
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies