നായകനായി ആദ്യപരമ്പര ജയം; ആത്മവിശ്വാസത്തോടെ രോഹിത് ശർമ്മ; ഫോം വീണ്ടെടുത്ത് ശ്രേയസ് അയ്യർ; പ്രസിദ്ധ് പരമ്പരയിലെ താരം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നായകനായി ആദ്യപരമ്പര ജയം; ആത്മവിശ്വാസത്തോടെ രോഹിത് ശർമ്മ; ഫോം വീണ്ടെടുത്ത് ശ്രേയസ് അയ്യർ; പ്രസിദ്ധ് പരമ്പരയിലെ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2022, 08:43 am IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ് : കോഹ്‌ലിയിൽ നിന്നും ഇന്ത്യൻ നായകനായി മാറിയ രോഹിത് ശർമ്മയ്‌ക്ക് ആത്മവിശ്വാസമായി പരമ്പര നേട്ടം. 13 ഏകദിനങ്ങളിൽ ടീമിനെ നയിച്ച രോഹിത് 11ലും ജയം സ്വന്തമാക്കി. വെസ്റ്റിൻഡീസിനെതിരെ മൂന്ന് മത്സരങ്ങളുടേതായ ഏകദിന പരമ്പരയാണ് ഇന്ത്യ 3-0ന് സ്വന്തമാക്കിയത്. ഇന്ത്യയുടെ 265നെതിരെ വിൻഡീസ് 169 റൺസിന് പുറത്തായി. 96 റൺസിനാണ് ഇന്ത്യ മൂന്നാം ഏകദിനവും സ്വന്തമാക്കിയത്. മൂന്നിലുമായി മികച്ച ബൗളിംഗ് പ്രകടനത്തോടെ പ്രസിദ്ധ് കൃഷ്ണ പരമ്പരയിലെ താരമായി. ആദ്യമായിട്ടാണ് പ്രസിദ്ധ് ഒരു അന്താരാഷ്‌ട്രപരമ്പരയിൽ മികച്ച താരമായി മാറുന്നത്.

പരമ്പരയിൽ ഉടനീളം മുൻനിര തകരുന്ന കാഴ്ചയാണ് മൂന്നാം ഏകദിനത്തിലും ആവർത്തിക്കപ്പെട്ടത്. കൊറോണ മുക്തനായി എത്തിയ ശിഖർ ധാവാനും(10) നായകൻ രോഹിതും(13) പെട്ടന്ന് പുറത്തായി. ഏവരേയും നിരാശപ്പെടുത്തി കോഹ്ലി പൂജ്യത്തിന് പോയതോടെ ടീം 3ന് 42 എന്ന നിലയിലേക്കാണ് കൂപ്പുകുത്തിയത്. എന്നാൽ പതിവുപോലെ മദ്ധ്യനിരയുടെ മികവിൽ ഇന്ത്യ പൊരുതാവുന്ന സ്‌കോർ കണ്ടെത്തുകയായിരുന്നു. ശ്രേയസ്സ് അയ്യരും(80) ഋഷഭ് പന്തും(56) നേടിയ മികച്ച അർദ്ധ സെഞ്ച്വറികളാണ് ബലമായത്. വാലറ്റത്ത് വീണ്ടും ബാറ്റിംഗിൽ സ്ഥിരത കാണിച്ച വാഷിംഗ്ടൺ സുന്ദറും(33), ദീപക് ചഹറും(38) ഇന്ത്യയുടെ സ്‌കോർ 250 കടത്തി.

വിൻഡീസ് നിരയിൽ ജാസൺ ഹോൾഡർ നാലു വിക്കറ്റുകളും അൽസാരി ജോസഫും ഹെയ്ഡൻ വാൽഷും ഈരണ്ടു വിക്കറ്റുകളും വീഴ്‌ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കരീബിയൻ നിരയുടെ മുൻനിരയും മദ്ധ്യനിരയും 7ന് 82 എന്ന നിലയിലേക്കാണ് ഇന്ത്യൻ ബൗളിംഗിന് മുന്നിൽ തകർന്നത്. നായകൻ നിക്കോളാസ് പൂരനാണ്(34) അല്പമെങ്കിലും ചെറുത്തുനിന്നത്. വാലറ്റത്ത് അൽസാരി(29), ഒഡീൻ സ്മിത്(36) എന്നിവർ പൊരുതിയെങ്കിലും ടീം 169ൽ വീണു. മികച്ച രീതിയിൽ പന്തെറിഞ്ഞ പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റുകൾ വീതം വീഴ്‌ത്തി. ദീപക് ചാഹറും കുൽദീപ് യാദവും രണ്ടു വിക്കറ്റുകൾ വീതം വീഴ്‌ത്തി.

Tags: rohit sarmaind-wi
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

റിപ്പോർട്ടർ ടിവിയോട് സാമ്പത്തിക രേഖകൾ ഹാജരാക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies