തലയ്ക്ക് മുകളിലൂടെ ചീറിപ്പാഞ്ഞ് തീവണ്ടി; ട്രാക്കിൽ വീണ പെൺകുട്ടിയെ അതിസാഹസികമായി രക്ഷിച്ച് യുവാവ്; ഞെട്ടിക്കുന്ന വീഡിയോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തലയ്‌ക്ക് മുകളിലൂടെ ചീറിപ്പാഞ്ഞ് തീവണ്ടി; ട്രാക്കിൽ വീണ പെൺകുട്ടിയെ അതിസാഹസികമായി രക്ഷിച്ച് യുവാവ്; ഞെട്ടിക്കുന്ന വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2022, 02:44 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ; ട്രെയിൻ നീങ്ങിത്തുടങ്ങുന്നതിന് തൊട്ടുമുൻപായി റെയിൽവേ ട്രാക്കിലേക്ക് വീണ പെൺകുട്ടിയെ അതിസാഹസികമായി രക്ഷിച്ച് യുവാവ്. ട്രാക്കിൽ വീണ പെൺകുട്ടിയെ യുവാവ് നിലത്തോട് ചേർത്ത് കിടത്തുകയായിരുന്നു. ഇരുവർക്കും മുകളിലൂടെയാണ് ട്രെയിൻ പോകുന്നത്. മധ്യപ്രദേശിലെ ഭോപ്പാലിൽ ഈ മാസം അഞ്ചാം തിയതിയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭോപ്പാൽ സ്വദേശിയായ മുഹമ്മദ് മെഹബൂബ് ആണ് പെൺകുട്ടിയുടെ ജീവൻ അത്ഭുതകരമായി രക്ഷിച്ചത്.

ട്രാക്കിൽ വീണ പെൺകുട്ടിയെ പിടിച്ചുമാറ്റാനുള്ള സമയമില്ലാത്തതിനാലാണ് ട്രെയിൻ കടന്നു പോകുന്നത് വരെ പെൺകുട്ടിയെ ചേർത്ത് പിടിച്ച് ട്രാക്കിൽ തന്നെ കിടന്നതെന്ന് മെഹബൂബ് പറഞ്ഞു. ‘ ആദ്യം പെൺകുട്ടി പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നത് പോലും ശ്രദ്ധിച്ചിരുന്നില്ല. സുഹൃത്തിനൊപ്പം ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. പാളം മുറിച്ചു കടക്കുമ്പോഴാണ് ആളുകൾ ബഹളം വയ്‌ക്കുന്നത് ശ്രദ്ധിക്കുന്നത്. ഒരു പെൺകുട്ടി ട്രാക്കിൽ വീണു കിടക്കുന്നതാണ് കണ്ടത്. മറ്റൊന്നും ആലോചിക്കാതെ ട്രെയിനിന് മുന്നിലേക്ക് കുതിക്കുകയായിരുന്നു. പെൺകുട്ടിയെ പിടിച്ചു മാറ്റാനുള്ള സമയമില്ലാത്തത് കൊണ്ടാണ് തല താഴ്‌ത്തിപ്പിടിച്ച് ട്രാക്കിൽ കിടന്നതെന്നും’ മെഹബൂബ് പറയുന്നു.

Incredible bravery! 37 year old Mehboob was returning to his factory when he and some other pedestrians saw a goods train they stopped to let it pass a girl standing with her parents in fell on the tracks Mehboob sprinted dragged kept her head down @manishndtv @GargiRawat pic.twitter.com/IDqQiBLAv7

— Anurag Dwary (@Anurag_Dwary) February 12, 2022

ട്രെയിൻ കടന്നു പോയതോടെ എല്ലാവരും ആഹ്ലാദ സൂചകമായി മെഹബൂബിനെ വളഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കളും ഈ സമയത്ത് അവിടെ ഉണ്ടായിരുന്നു. അവരും മെഹബൂബിനെ ഓടിയെത്തി ആലിംഗനം ചെയ്തു. പെൺകുട്ടി പ്ലാറ്റ്‌ഫോമിൽ നിൽക്കുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നുവെന്നും, മെഹബൂബിന്റെ മനസ്സാന്നിദ്ധ്യം കാരണമാണ് മകളുടെ ജീവൻ തിരിച്ചു കിട്ടിയതെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.

Tags: railway trackbhoppalrescue operation
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies