രുദ്രാപുർ: ഉത്തരാഖണ്ഡിലെ ഒരു വ്യക്തിപോലും ഈ മഹാമാരി കാലത്ത് വിശന്ന് ഉറങ്ങുന്ന അവസ്ഥയുണ്ടാകില്ലെന്ന ഉറപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രുദ്രാപൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 14-ാം തിയതി തിങ്കളാഴ്ചയാണ് ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പ്.
ഇരട്ട എഞ്ചിനുള്ളതാണ് ഉത്തരാഖണ്ഡിലെ സർക്കാർ. കൊറോണ മഹാമാരിയിലും കേന്ദ്രസർക്കാർ സംസ്ഥാനത്തിന് എല്ലാ സഹായങ്ങളും നൽകുകയാണ്. ദരിദ്ര ജനവിഭാഗത്തിന്റെ ക്ഷേമം കേന്ദ്രസർക്കാറിന്റെ പ്രഥമ പരിഗണനയിലാണെന്നും നരേന്ദ്രമോദി പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ കേന്ദ്രത്തിന്റെ സഹായം ശക്തമായി തുടരും.പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജനയിലൂടെ രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയ കേന്ദ്രസർക്കാറാണ് ബിജെപിയുടേതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments