ടോറന്റോ: ചൈനയുടെ അധിനിവേശത്തിൽ സ്വന്തം മാതൃഭൂമി നഷ്ടപ്പട്ട ജനത വിവിധ ലോകരാജ്യങ്ങളിൽ സ്വാതന്ത്ര്യദിനം ആചരിക്കുന്നു. 109-ാം സ്വാതന്ത്ര്യദിനമാണ് ടിബറ്റൻ ജനത വ്യത്യസ്തമായ രീതികളിൽ ആചരിക്കുന്നത്. ചൈനയ്ക്കെതിരെ പ്ലക്കാർഡുകളും ലോകരാജ്യങ്ങളുടെ പിന്തുണയും അഭ്യർത്ഥിച്ചുകൊണ്ടാണ് ടിബറ്റൻ സമൂഹം തങ്ങളുടെ നാടിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്.
കാനഡിലെ ടൊറന്റോയിൽ കാർ റാലിയും പാരീസിൽ വിദ്യാർത്ഥികളുടെ കൂട്ടായ്മയുമാണ് ടിബറ്റൻ സമൂഹം സ്വാതന്ത്ര്യദിനത്തോടനബന്ധിച്ച് നടത്തിയത്.1624 ക്വീൻ സ്ട്രീറ്റിൽ നിന്നും ആരംഭിച്ച റാലി ചൈനീസ് എംബസിക്ക് മുന്നിലാണ് റാലി സമാപിച്ചത്. പാരീസിലെ ബാസില്ലെ ചത്വരത്തിൽ വിദ്യാർത്ഥികൾ ഒത്തുകൂടി. ടിബറ്റിൽ അവർ നടത്തുന്ന ക്രൂരതകൾ എണ്ണിപ്പറഞ്ഞാണ് പ്രതിഷേധക്കാർ പരിപാടി സമാപിപ്പിച്ചത്.
1013 ഫെബ്രുവരി 13നാണ് ദലായ് ലാമ ടിബറ്റിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. 1950ലാണ് ചൈന ടിബറ്റൻ മണ്ണിൽ സൈനിക നീക്കം നടത്തി ആധിപത്യം സ്ഥാപിക്കു കയായിരുന്നു. ടിബറ്റിന്റെ വടക്കൻ മേഖലയാണ് നിലവിൽ പൂർണ്ണമായും ബീജിംഗിന്റെ കൈവശമുള്ളത്.
Comments