കൊച്ചി: കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകം ആണെന്ന് കുറിച്ചുകൊണ്ടുള്ള കെഎഫ്സിയുടെ ബോർഡ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇപ്പോഴിതാ പോസ്റ്റർ പങ്കുവെച്ച് ഉണ്ണി മുകുന്ദനും എത്തിയിരിക്കുകയാണ്. ദേശീയ പതാകയും വിക്ടറി ചിഹ്നവും ചേർത്താണ് ചേർത്താണ് ഉണ്ണി മുകുന്ദൻ ബോർഡ് ഷെയർ ചെയ്തത്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായിട്ടാണ് ഉണ്ണിമുകുന്ദൻ ഇത് പങ്കുവെച്ചത്.
കശ്മീർ വിഘടനവാദത്തിന് ആശംസ അറിയിച്ച് പുലിവാൽ പിടിച്ചതിന് പിന്നാലെ കെഎഫ്സി മാപ്പപേക്ഷയുമായി എത്തിയിരുന്നു. രാജ്യത്തുടനീളം കെഎഫ്സിയ്ക്കെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് മാപ്പ് പറഞ്ഞ് എത്തിയത്. പിന്നാലെയാണ് ഇന്ത്യയെ പിന്തുണച്ചുള്ള ബോർഡ് കെഎഫ്സി റെസ്റ്റൊറെന്റിന് മുന്നിൽ സ്ഥാപിച്ചത്. വിവിധ കെഎഫ്സി റെസ്റ്റൊറെന്റുകളിൽ നിന്നുള്ള ഇന്ത്യയെ പിന്തുണച്ചുള്ള ബോർഡ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ‘കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, പാക് അധീന കശ്മീരും ഇന്ത്യയുടേത് തന്നെ’ എന്നാണ് ബോർഡിലെ വാചകം.
നേരത്തെ പാക് ഹ്യൂണ്ടായിയുടെ ഇന്ത്യ വിരുദ്ധ പോസ്റ്റിനു പിന്നാലെയാണ് കെഎഫ്സിയും പാക് അനുകൂല പരാമർശവുമായി രംഗത്തെത്തിയത്. നിരവധി പേർ കെഎഫ്സിയുടെ ബോർഡ് ഷെയർ ചെയ്തിട്ടുണ്ട്. പാകിസ്താൻ ഹ്യൂണ്ടായിയുടെ പോസ്റ്റിന് പിന്നാലെയാണ് കെഎഫ്സിയും ആശംസ അറിയിച്ച് എത്തിയത്. ‘കശ്മീർ സോളിഡാരിറ്റി ഡേയ്ക്കൊപ്പം നിൽക്കുന്നു , അവർക്കും സ്വാതന്ത്ര്യം വേണം ‘ എന്നായിരുന്നു കെഎഫ്സിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റ് വിവാദമാവുകയും ഇന്ത്യയെ ബഹുമാനിക്കുന്നില്ലെങ്കിൽ രാജ്യം വിടണമെന്ന് ഇത്തരക്കാർക്കെതിരെ ജനങ്ങൾ നിലപാട് എടുക്കുകയും ചെയ്തു. ഇതോടെ പോസ്റ്റ് പിൻവലിക്കുകയും ഖേദപ്രകടനം നടത്തുകയുമായിരുന്നു. ‘ഞങ്ങൾ ഇന്ത്യയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നും ഇന്ത്യക്കാരുടെ അഭിമാനത്തെ സേവിക്കാൻ സന്നദ്ധരാണെന്നുമാണ്് കെഎഫ്സി മാപ്പപേക്ഷയിൽ പറഞ്ഞിരുന്നത്.
Comments