ന്യൂഡൽഹി : ശ്രീരാമന്റെയും സീതാദേവിയുടെയും ചിത്രത്തിൽ തന്റെയും ഭാര്യയുടെയും മുഖം ചേർത്തു വച്ച അസിസ്റ്റന്റ് പ്രൊഫസർക്കെതിരെ വിദ്യാർത്ഥികൾ. ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ വിഷ്വൽ ആർട്സ് അസിസ്റ്റന്റ് പ്രൊഫസറായ അമ്രേഷ് കുമാറാണ് തന്റെയും, ഭാര്യയുടെയും മുഖങ്ങൾ ശ്രീരാമന്റെയും സീതാദേവിയുടെയും ചിത്രത്തിൽ പതിപ്പിച്ചത് .
ബിഎച്ച്യുവിൽ ഫാക്കൽറ്റി ഓഫ് വിഷ്വൽ ആർട്സ് സംഘടിപ്പിച്ച എക്സിബിഷനിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ഈ ചിത്രങ്ങൾ ഇപ്പോൾ കാമ്പസിനുള്ളിൽ വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നിരവധി വിദ്യാർത്ഥികൾ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രൊഫസറിനെതിരെ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് വിദ്യാർഥികൾ സർവകലാശാല അധികൃതർക്ക് മുന്നറിയിപ്പ് നൽകി.
അതേസമയം, തന്റെ നടപടിയെ ന്യായീകരിച്ച അമ്രേഷ് കുമാർ, ചിത്രങ്ങൾ വലിയ കാര്യമല്ലെന്നും, കാരണം താനും കുടുംബവും ശ്രീരാമന്റെ വലിയ ഭക്തരാണെന്നും പ്രതികരിച്ചു.
Comments