ഡെറാഡൂൺ; ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലേറുമെന്നുള്ള കോൺഗ്രസ് നേതാവ് ഹരീഷ് റാവത്തിന്റെ വാദം തള്ളി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി.
ഉത്തരാഖണ്ഡിൽ കോൺഗ്രസ് അധികാരത്തിലേറുമെന്ന് ഹരീഷ് റാവത്ത് പകൽ കിനാവ് കാണുകയാണെന്ന് പുഷ്കർ പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലേറുക എന്നത് സ്വപ്നം മാത്രമാണ്. വൻ ഭൂരിപക്ഷത്തോടെ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
48 സീറ്റുകൾ നേടി കോൺഗ്രസ് ഉത്തരാഖണ്ഡിൽ അധികാരത്തിലേറുമെന്നും താൻ മുഖ്യമന്ത്രിയാകുന്നതിന് ആർക്കും എതിർപ്പില്ലെന്നുമായിരുന്നു ഹരീഷ് റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞത്. ഉത്തരാഖണ്ഡിൽ കോൺഗ്രസ് വിജയിച്ചാൽ മുഴുവൻ ക്രഡിറ്റും രാഹുൽ ഗാന്ധിക്കാണെന്നായിരുന്നു റാവത്ത് പറഞ്ഞത്. എന്നാൽ റാവത്ത് സ്വപ്നം കാണുന്നത് നിർത്തുന്നതായിരിക്കും നല്ലതെന്നും ബിജെപി അധികാരത്തിലേറുന്നതാണ് സംഭവിക്കാൻ പോകുന്നതെന്നും പുഷ്കർ സിംഗ് ധാമി പറഞ്ഞു.
Comments