ഇന്ത്യ എല്ലാറ്റിനും മേലെ; ഇന്തോ-പസഫിക് മേഖലയിൽ നിർണ്ണായക സ്ഥാനം: റഷ്യൻ വിഷയത്തിലും ഏക ആശ്രയം: പ്രശംസിച്ച് അമേരിക്ക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യ എല്ലാറ്റിനും മേലെ; ഇന്തോ-പസഫിക് മേഖലയിൽ നിർണ്ണായക സ്ഥാനം: റഷ്യൻ വിഷയത്തിലും ഏക ആശ്രയം: പ്രശംസിച്ച് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 11:15 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഇന്തോ-പസഫിക് മേഖലയിൽ എല്ലാ രാജ്യങ്ങൾക്കും ഏതുകാര്യത്തിലും എന്നും ആശ്രയിക്കാവുന്ന രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്ക. യു.എസ് വിദേശകാര്യ വകുപ്പിന്റെ സെക്രട്ടറിമാരിൽ ഒരാളായ ഡാനിയേൽ ക്രിറ്റൻബ്രിങ്കാണ് ഇന്ത്യയെ പ്രശംസിച്ചത്. പസഫിക് മേഖലയിൽ ഇന്ത്യ ഒഴിച്ചുകൂടാനാകാത്ത ശക്തിയായിരിക്കുന്നു. റഷ്യൻ വിഷയത്തിലും ചർച്ചകളിൽ ആശ്രയിക്കാവുന്ന ഏകരാജ്യം  ഇന്ത്യയാണെന്നും ഡാനിയേൽ പറഞ്ഞു.

ഇന്തോ-പസഫിക് മേഖലയിൽ ചുരുങ്ങിയ കാലംകൊണ്ടുണ്ടായ എല്ലാ സമ്മർദ്ദങ്ങളും നിരവധി രാജ്യങ്ങളെയാണ് ബാധിച്ചിട്ടുള്ളത്. എന്നാൽ ക്വാഡ് സഖ്യത്തിന്റെ രൂപീകരണത്തിലൂടെ ഇന്ത്യ ലോകരാജ്യങ്ങൾക്ക് എന്നും വിശ്വസിക്കാവുന്ന കഴിവുറ്റ രാജ്യമാണെന്ന് തെളിയിച്ചിരിക്കുന്നു. ചൈനയുടെ ഭീഷണിയെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞ രാജ്യം മേഖലയിലെ ശാന്തിയും സമാധാനവും കാത്തുസൂക്ഷിക്കുന്നതിൽ നിർണ്ണായകമാണെന്നും ഡാനിയേൽ എടുത്തുപറഞ്ഞു.

ഡാനിയേലിനൊപ്പം തെക്കൻ ഏഷ്യയുടെ ചുമതലവഹിക്കുന്ന സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ ഡൊണാൾഡ് ലൂവും ഇന്ത്യയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഇന്ത്യ അമേരിക്കയ്‌ക്ക് വെറുമൊരു പങ്കാളിമാത്രമല്ല അതിനേക്കാളേറെ തന്ത്രപരമായ ബന്ധമാണുള്ളതെന്നും ലൂ പറഞ്ഞു. ഇന്ത്യ ഒരു രാജ്യം എന്നതിനപ്പുറമുള്ള നിത്യേനയുള്ള ഇടപെടലാണ് അമേരിക്കയ്‌ക്കുള്ളത്. എല്ലാ ഡിപ്പാർട്ടുമെന്റുകളും പരസ്പരം അറിഞ്ഞ് പ്രവർത്തിക്കുകയാണ്. തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ ദൈനംദിന വിഷയങ്ങളിൽ ഇന്ത്യയുടെ നിരീക്ഷണവും ഇടപെടലും അവശ്യഘട്ടത്തിൽ സഹായം നൽകുന്ന വേഗതയും അതിശയകരമെന്നും ലൂ പറഞ്ഞു.

മേഖലയിലെ യുക്രയ്ൻ-റഷ്യാ സംഘർഷത്തിലും ഇന്ത്യയുടെ നിലപാട് ഏറെ നിർണ്ണായ കമാണ്. ഓസ്‌ട്രേലിയയിൽ നടത്തിയ ചർച്ചകളിൽ ഇന്ത്യ റഷ്യയുടെ സമീപനത്തിലെ അപാകതകൾ വ്യക്തമാക്കിയിരുന്നു. റഷ്യയുമായി അതിനാൽ തന്നെ സുതാര്യമായ ചർച്ചകളാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും അതിന് ഇന്ത്യയുടെ സഹായം നിർണ്ണായകമാണെന്നും ലൂ വ്യക്തമാക്കി.

Tags: Indo-pacefic
Share
Tweet
SendShare

More News from this section

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies