ബെയ്ജിംഗ് : കൊറോണ അണുബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ചൈനയിലെ സുഷൗവിലുള്ള സാംസങ്ങിന്റെ ഫാക്ടറി താൽക്കാലികമായി അടച്ചു.
ജിയാങ്സു പ്രവിശ്യയിലെ ഹൈടെക് സുഷൗ ഇൻഡസ്ട്രിയൽ പാർക്കിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരനിൽ നിന്നാണ് വൈറസ് വ്യാപിച്ചതെന്നാണ് റിപ്പോർട്ട് .
കഴിഞ്ഞ ദിവസം പ്രാദേശിക ജീവനക്കാർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു . തുടർന്നാണ് ഫാക്ടറി അടച്ചത് . റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, എയർ കണ്ടീഷണറുകൾ തുടങ്ങിയ നിർമ്മിക്കുന്നതാണ് ചൈനയിലെ സാംസങ്ങ് ഫാക്ടറി.
കൊറോണ വർദ്ധിച്ചതിനെ തുടർന്ന് വിയറ്റ്നാമിന്റെ അതിർത്തിക്കടുത്തുള്ള മൂന്നര ദശലക്ഷം ജനസംഖ്യയുള്ള ചൈനീസ് നഗരം അടച്ചുപൂട്ടിയിരുന്നു . ലോക്ക്ഡൗണിന്റെ ഭാഗമായി തെക്കൻ ഗുവാങ്സി മേഖലയിലെ ബെയ്സ് നഗരത്തിലെ ഉദ്യോഗസ്ഥർ ജനങ്ങൾക്ക് നഗരം വിട്ടുപോകാനുള്ള അനുമതി നിഷേധിച്ചു. ചില ജില്ലകളിൽ ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്ന നിർദേശവുമുണ്ട്.
Comments