നൂറാം പിറന്നാൾ ഒന്ന് കളറാക്കാൻ എന്ത് ചെയ്യും?; ഒന്നൂടെ വിവാഹം ചെയ്യാം; തരംഗമായി ഒരു പിറന്നാൾ ആഘോഷം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നൂറാം പിറന്നാൾ ഒന്ന് കളറാക്കാൻ എന്ത് ചെയ്യും?; ഒന്നൂടെ വിവാഹം ചെയ്യാം; തരംഗമായി ഒരു പിറന്നാൾ ആഘോഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2022, 12:44 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പിറന്നാൾ ദിനം വ്യത്യസ്തമായി ആഘോഷിക്കാനാണ് നാം എല്ലാവരും ഇഷ്ടപ്പെടുന്നത്. കേക്ക് മുറിക്കലും, മിഠായി വിതരണവുമെല്ലാം പഴഞ്ചനായി മാറുന്ന ഈ കാലഘട്ടത്തിൽ അതിലും ഉപരിയായി എങ്ങനെ പിറന്നാൾ ആഘോഷിക്കാം എന്ന അന്വേഷണത്തിലാണ് ഭൂരിഭാഗം ജനങ്ങളും. അത്തരത്തിൽ പശ്ചിമ ബംഗാളിലെ വ്യത്യസ്തമായ ഒരു പിറന്നാൾ ആഘോഷത്തിന്റെ വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

നൂറാം ജന്മദിനം ആഘോഷിച്ച മുർഷിദാബാദ് സ്വദേശി ബിശ്വനാഥ് സർക്കാരാണ് വാർത്തകളിലെ താരം. അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷം കളറാക്കാനായി മക്കളും, മരുമക്കളും, കൊച്ചുമക്കളും എല്ലാം ചേർന്ന് അദ്ദേഹത്തെ വീണ്ടും കല്യാണം കഴിപ്പിച്ചു. വധുവാകട്ടെ സ്വന്തം ഭാര്യയായ സുരോധ്വനിയും.

ഇന്നുവരെ ആരും തന്നെ ചിന്തിക്കാത്ത തരത്തിലാണ് ബിശ്വനാഥ് പിറന്നാൾ ആഘോഷിച്ചതെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം. ബിശ്വനാഥിന്റെ ആറ് മക്കളും, 23 കൊച്ചുമക്കളും, അവരുടെ മക്കളും എല്ലാം ചേർന്നാണ് ഈ പരിപാടി നടത്തിയത്. പരമ്പരാഗത രീതിയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും നാട്ടുകാരും പങ്കെടുത്തു.

1953ലായിരുന്നു ബിശ്വനാഥിന്റെയും സുരോധ്വനിയുടെയും വിവാഹം. അന്ന് സാമ്പത്തിക ശേഷി കുറവായിരുന്നതിനാൽ ചടങ്ങുകൾ ചുരുക്കി ചെറിയ രീതിയിലായിരുന്നു വിവാഹം. ഇന്ന് മക്കളും, ചെറുമക്കളും ഉദ്യോഗസ്ഥരായി. ഏവരും നന്നായി സമ്പാദിക്കുന്നു. അതിനാൽ തന്നെ വളരെ വിപുലമായ രീതിയിലായിരുന്നു ചടങ്ങുകൾ എന്ന് ബിശ്വനാഥ് പറയുന്നു.

വിവാഹത്തിൽ സുരോധ്വനിയുടെ കുടുംബക്കാരും പങ്കെടുത്തു. ബംഗാളി സംസ്‌കാരം അനുസരിച്ച് സ്വന്തം വീട്ടുകാരോടൊപ്പമാണ് സുരോധ്വനി വിവാഹത്തിനെത്തിയത്. വിവാഹത്തിന് രണ്ട് ദിവസങ്ങൾക്ക് മുൻപാണ് സുരോധ്വനിയെ സ്വന്തം വീട്ടിലേയ്‌ക്ക് കൊണ്ടുവിട്ടത് എന്ന് ചെറുമക്കൾ പറഞ്ഞു. വിവാഹ ദിനം സുരോധ്വനിയെ കല്യാണപ്പെണായി ഒരുക്കിയത് ചെറുമക്കൾ തന്നെയാണ്.

വധു, വിവാഹ വേദിയിലേയ്‌ക്ക് എത്തിയപ്പോൾ ഏവരും ചേർന്ന് ആർപ്പ് വിളിച്ചും പടക്കം പൊട്ടിച്ചും അവരെ ആനയിച്ചു. പരസ്പരം ഹാരങ്ങൾ അണിഞ്ഞ് ഇരുവരും വീണ്ടും വിവാഹിതരായി. കറൻസി നോട്ടുകൾകൊണ്ടുള്ള ഹാരമാണ് ഇരുവരും അണിഞ്ഞത്. വിവാഹത്തിന് ശേഷം ഏവർക്കും ഗംഭീരമായ ഭക്ഷണ സൽക്കാരവും നടത്തിയതായി സുരോധ്വനിയുടെ കുടുംബം പറഞ്ഞു.

Tags: west bengal100th birthday
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies