ഒരാൾ മരിച്ചപ്പോൾ നഷ്ടമായത് ഒരു ഭാഷ; പോകും മുൻപ് ക്രിസ്റ്റീന സ്വന്തം ഭാഷയ്ക്കായി ചെയ്ത സേവനങ്ങൾ അമ്പരപ്പിക്കുന്നത്
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒരാൾ മരിച്ചപ്പോൾ നഷ്ടമായത് ഒരു ഭാഷ; പോകും മുൻപ് ക്രിസ്റ്റീന സ്വന്തം ഭാഷയ്‌ക്കായി ചെയ്ത സേവനങ്ങൾ അമ്പരപ്പിക്കുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2022, 02:19 pm IST
Facebook
Twitter
WhatsAppTelegram

ലക്ഷക്കണക്കിന് ജീവജാലങ്ങൾ അധിവസിക്കുന്ന ഇടമാണ് ഭൂമി.വൈവിധ്യങ്ങളാൽ സമ്പന്നമായ നമ്മുടെ ഈ കൊച്ചു ഭൂമിയിൽ 700 കോടിയിലധികം മനുഷ്യർ വിവിധ ദേശങ്ങളിൽ, രൂപത്തിൽ, ഭാവത്തിൽ വിവിധ ഭാഷകൾ സംസാരിച്ച് ജീവിക്കുന്നു.

മനുഷ്യ കുലത്തിന്റെ മുഖ്യ ആശയവിനിമയ ഉപാധിയാണ് ഭാഷ. ഇതു തന്നെയാണ് മറ്റു ജീവജാലങ്ങളിൽ നിന്ന് നമ്മെ വേറിട്ട് നിർത്തുന്നതും. ചെറുതും വലുതുമായി ലോകത്താകമാനം 6,500 ലധികം ഭാഷകൾ നമ്മൾ മനുഷ്യർ സംസാരിക്കുന്നുണ്ടെന്നാണ് വിവരം. അവയിൽ പലതും നമുക്ക് കേട്ടു കേൾവി കൂടി ഉണ്ടായിരിക്കില്ല.

എന്നാൽ കാലപ്പഴക്കത്താൽ മനുഷ്യകുലത്തിന് മാത്രം സ്വന്തമായ ഭാഷാ സമ്പത്ത് നഷ്ടമായി കൊണ്ടിരിക്കുന്നുവെന്നാണ് പഠനങ്ങൾ ചൂണ്ടികാട്ടുന്നത്. കോളനിവൽക്കരണവും കുടിയേറ്റവും ചെറിയ ചെറിയ രാജ്യങ്ങളെയും ഗോത്രങ്ങളെയും നിഷ്പ്രഭരാക്കിയപ്പോൾ അക്കൂട്ടത്തിൽ അവരുടെ ഭാഷയും നിശബ്ദമായി പോയി. അങ്ങനെ കാലയവനികയ്‌ക്കുള്ളിൽ മറഞ്ഞു പോയ ഭാഷകൾ ഒട്ടനവധിയാണ്. ഒടുവിലിതാ തെക്കേ അമേരിക്കയിലെ ഒരു പ്രാദേശിക ഭാഷയ്‌ക്കും അന്ത്യം സംഭവിച്ചിരിക്കുന്നു എന്ന ദു:ഖകരമായ വാർത്തയാണ് പുറത്ത് വരുന്നത്.

തെക്കേ അമേരിക്കയിലെ യാഗൻ സമൂഹത്തിന്റെ ഭാഷയാണ് യമന. ഇതാണിപ്പോൾ ലോകത്ത് നിന്ന് അപ്രത്യക്ഷമായത്. ഇത് എങ്ങനെയാണല്ലേ. ഈ ഭാഷ സംസാരിക്കുന്ന അവസാനത്തെയാളും മരിച്ച് പോയതാണ് യമന ഭാഷയ്‌ക്ക് അന്ത്യം സംഭവിക്കാൻ കാരണം. യാഗൻ സമൂഹത്തിന്റെ അവസാന കണ്ണിയായിരുന്നു ക്രിസ്റ്റീന കാൽഡെറോൺ എന്ന 93 കാരി. ഇവർ വാർദ്ധക്യസഹജമായ അസുഖത്താൽ വിട വാങ്ങിയതോടെയാണ് യമന ഭാഷയും മരിച്ചത്. ക്രിസ്റ്റീനയ്‌ക്ക് മക്കളും കൊച്ചുമക്കളുമായി വലിയ കുടുംബം തന്നെ ഉണ്ടെങ്കിലും അവർക്ക് ആർക്കും തന്നെ തങ്ങളുടെ മാതൃ ഭാഷ അറിയില്ല എന്നതാണ് ഏറെ ദു:ഖകരം.

അവസാന ശ്വാസത്തിലും തന്റെ മാതൃ ഭാഷ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയാണ്.ക്രിസ്റ്റീന കാൽഡെറോൺ വിടവാങ്ങിയത്. ഇവർ യമന ഭാഷയുടെ ഒരു നിഘണ്ടു തയ്യാറാക്കുകയും നിരവധി പ്രസിദ്ധീകരണങ്ങൾ യമനയിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു.അവസാന നാളുകളിലും തന്റെ മാതൃഭാഷ ആരെങ്കിലും ഏതെങ്കിലും രീതിയിൽ സംരക്ഷിക്കുമെന്ന പ്രതീക്ഷ ബാക്കി വെച്ചാണ് ക്രിസ്റ്റീന കാൽഡെറോൺ മരിച്ചത്.

മലയാളം കുറച്ച് കുറച്ച് അരിയൂ എന്ന് പറഞ്ഞ് വീമ്പിളക്കുന്ന നമ്മൾ മലയാളികൾക്കും യമന ഭാഷയുടെ അന്ത്യം ഒരു പാഠമാണ്. നമ്മുടെ സ്വന്തം മാതൃ ഭാഷയെ സംരക്ഷിച്ചില്ലെങ്കിൽ കാലപഴക്കത്താൽ തേനൂറുന്ന അമ്മ മലയാളം മൺമറഞ്ഞു പോയേക്കാം.

Share
Tweet
SendShare

More News from this section

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

ബാലിയിലെ വിശുദ്ധ ചടങ്ങിനെ അധിക്ഷേപിച്ച വീഡിയോ; സ്വിസ് പൗരന് ഒരു വര്‍ഷം തടവ്

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

Latest News

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies