ആഗോള സാമ്പത്തിക കേന്ദ്രമായി 'ബ്രിക്‌സ്'; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2026, 10:02 pm IST
FacebookTwitterWhatsAppTelegram

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ആഗോള സാമ്പത്തിക രംഗത്ത് വന്‍ശക്തി രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7-നെ മറികടന്ന് ബ്രിക്‌സ് സഖ്യം മുന്നേറുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍. വരും നാളുകളില്‍ ഈ സാമ്പത്തിക വിടവ് ഇനിയും വര്‍ദ്ധിക്കുമെന്നും ലോകത്തിന്റെ സാമ്പത്തിക വളര്‍ച്ചാ കേന്ദ്രം പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആഗോള ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കുകള്‍ നിരത്തിയാണ് പുതിന്‍ പശ്ചാത്യ രാജ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഈ കാലയളവിലെ ആഗോള ജിഡിപി വളര്‍ച്ചയുടെ പകുതിയോളം അതായത് 49 ശതമാനവും സംഭാവന ചെയ്തത് ബ്രിക്‌സ് രാജ്യങ്ങളാണ്. എന്നാല്‍ ജി7 രാജ്യങ്ങളുടെ വിഹിതം വെറും 18 ശതമാനത്തില്‍ ഒതുങ്ങിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

വരും വര്‍ഷങ്ങളില്‍ ജി7 രാജ്യങ്ങളുടെ ശരാശരി വളര്‍ച്ചാ നിരക്ക് പരമാവധി 1.1 ശതമാനം മാത്രമായിരിക്കുമ്പോള്‍, ബ്രിക്‌സ് സഖ്യം 4 ശതമാനത്തിലേറെ വളര്‍ച്ച കൈവരിക്കുമെന്നാണ് പുതിന്റെ പ്രവചനം. യഥാര്‍ത്ഥത്തില്‍ 2020-ല്‍ തന്നെ ബ്രിക്‌സ് ജി7 രാജ്യങ്ങളെ സാമ്പത്തിക വലുപ്പത്തില്‍ പിന്നിലാക്കിയിരുന്നു. നിലവില്‍ ആഗോള കയറ്റുമതിയുടെ 20 ശതമാനവും നിയന്ത്രിക്കുന്നത് ബ്രിക്‌സ് സഖ്യമാണ്. അംഗരാജ്യങ്ങള്‍ തമ്മിലുള്ള ആഭ്യന്തര വ്യാപാരം പ്രതിവര്‍ഷം 1 ട്രില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ല് പിന്നിട്ടതായും റഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കി.

ബ്രിക്‌സ് സഖ്യത്തിന്റെ വളര്‍ച്ച യുഎസ് ഡോളറിന്റെ നിലനില്‍പ്പിന് ഭീഷണിയാണെന്നും, സഖ്യത്തിലെ അംഗരാജ്യങ്ങള്‍ക്ക് മേല്‍ 100% താരിഫ് ചുമത്തുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് പുതിന്റെ ഈ ശക്തമായ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. റഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയായാണ് ഇന്ത്യയെ വ്‌ളാഡിമിര്‍ പുതിന്‍ വിശേഷിപ്പിച്ചത്. ആഗോള സോഫ്റ്റ്വെയര്‍ വിപണിയില്‍ ഇന്ത്യ ചെലുത്തുന്ന വലിയ സ്വാധീനത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

വിവരസാങ്കേതിക വ്യവസായ രംഗത്തെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തികളിലൊന്നാണ് ഇന്ത്യയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. നിലവില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ സ്ഥാപക രാജ്യങ്ങള്‍ക്ക് പുറമെ ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്‍, യുഎഇ എന്നീ രാജ്യങ്ങളും ബ്രിക്‌സ് സഖ്യത്തില്‍ അംഗങ്ങളാണ്. ഈ വര്‍ഷത്തെ (2026) ബ്രിക്‌സ് കൂട്ടായ്മയുടെ അധ്യക്ഷപദവി ഇന്ത്യയ്‌ക്കാണ്.

Tags: G7bricsIndiaVladimar putinovertake
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies