ഒറ്റക്ക് യാത്ര ചെയ്യാവുന്ന സുരക്ഷിത നഗരങ്ങളിൽ 3-ാം സ്ഥാനത്ത് ദുബായ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ഒറ്റക്ക് യാത്ര ചെയ്യാവുന്ന സുരക്ഷിത നഗരങ്ങളിൽ 3-ാം സ്ഥാനത്ത് ദുബായ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2022, 11:47 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഒറ്റക്ക് യാത്ര ചെയ്യുന്നവരുടെ സുരക്ഷിത നഗരങ്ങളിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി ദുബായ്. യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ഷ്വര്‍ മൈ ട്രിപിന്റെ ഏറ്റവും പുതിയ ലോക റാങ്കിങ്ങിലാണ് ദുബായുടെ നേട്ടം. രാത്രിയില്‍ പോലും സുരക്ഷിതമായി പുറത്തിറങ്ങാന്‍ കഴിയുന്നതും നഗരത്തിലെ കുറ്റകൃത്യ നിരക്ക് കുറഞ്ഞതുമാണ് ദുബായിയുടെ റാങ്കിങ് ഉയര്‍ത്തിയത്.

ദുബായിൽ ഭൂരിപക്ഷം പൊതുഗതാഗത സംവിധാനങ്ങളിലും വനിതകള്‍ക്ക് മാത്രമായുള്ള സെക്ഷനുണ്ട്. വനിതാ സുരക്ഷയുടെ കാര്യത്തില്‍ പത്തില്‍ 9.43 ആണ് രാജ്യത്തിന്റെ സ്‌കോര്‍. യാത്രക്കിടയിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും ദുബായിൽ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വിഭാഗത്തിൽ  പത്തില്‍ 8.64 ആണ് സ്‌കോര്‍.

സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഒറ്റക്ക് സഞ്ചരിക്കാവുന്ന നഗരങ്ങളില്‍ ഒന്നാം സ്ഥാനത്ത് സൗദിയിലെ മദീനയാണ്. പത്തില്‍ പത്തും സ്‌കോര്‍ ചെയ്താണ് മദീന ഒന്നാമതെത്തിയത്. 9.06 സ്‌കോര്‍ നേടി തായ്‌ലന്‍ഡിലെ ചിയാങ് മായ് സിറ്റി രണ്ടാമതെത്തി. ജപ്പാനിലെ ക്യോട്ടോവും ചൈനയിലെ മക്കാവോയും ആദ്യ അഞ്ചില്‍ ഇടം നേടി.

ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബര്‍ഗാണ് ഏറ്റവും പിന്നില്‍. പാരിസ്, ക്വലാലംപുര്‍, ജകാര്‍ത്ത എന്നിവയാണ് അവസാന അഞ്ചില്‍ ഉള്‍പ്പെട്ട മറ്റ് നഗരങ്ങള്‍. ന്യൂംബിയോ അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളില്‍ ദുബായ്, ഷാര്‍ജ, അബുദാബി എന്നിവ ഉള്‍പ്പെട്ടിരുന്നു. കുറ്റകൃത്യ നിരക്കിലെയും മയക്കുമരുന്ന് ഉപയോഗത്തിലെയും കുറവാണ് അവരും ചൂണ്ടിക്കാണിച്ചത്.

Tags: dubai newsUAE NEWS
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies