മുംബൈ: ഹിജാബ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബോളിവുഡ് നടി കങ്കണ റണാവത്ത്. സ്ത്രീകളെ ബാധിക്കുന്ന ഹിജാബ് വിഷയത്തിൽ തനിക്ക് ആശങ്കയുണ്ടെന്നും ഹിജാബ് സ്കൂളുകളിൽ ധരിക്കരുതെന്നും നടി പറഞ്ഞു.ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് താൻ ഒരു സിനിമ നിർമ്മിക്കുന്നുണ്ടെന്ന് നടി വ്യക്തമാക്കി.
സ്കൂളിൽ ഹിജാബ് ഒരിക്കലും അനുവദനീയമല്ല.യൂണിഫോം എന്നാൽ എല്ലാവരും ഒരേ പോലെ കാണാൻ വേണ്ടിയാണ്. നിങ്ങളുടെ മതം, ജാതി, ലിംഗം എന്നീ വ്യത്യാസങ്ങൾ മാറ്റി വെച്ച് സ്കൂളിലേക്ക് ഒരു പോലെ വരൂ. ഈ വിഷയത്തിൽ എനിക്കേറെ സംസാരിക്കാനുണ്ട്. മതത്തിന്റെ പേരിൽ സ്ത്രീകളെ അടിച്ചമർത്തൽ എന്നത് സംബന്ധിച്ച് താൻ ഒരു സിനിമ നിർമ്മിക്കുന്നുണ്ട്. അതാണ് തന്റെ അടുത്ത പ്രൊജക്ടെന്നും കങ്കണ പറഞ്ഞു.
തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ചിലർ ഹിജാബ് വിവാദം ഉയർത്തികൊണ്ട് വന്നതെന്ന് നടി ചൂണ്ടിക്കാട്ടി.ഹിജാബ് വിവാദം മുസ്ലീം സ്ത്രീകളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് നടി പറഞ്ഞു.
കഴിഞ്ഞ ദിവസം ജമ്മുകശ്മീരിൽ ഉന്നതവിജയം നേടിയ പെൺകുട്ടി തട്ടം ധരിക്കാത്തതിന് അവർക്കെതിര ഫത്വ പുറപ്പെടുവിച്ചു. നിങ്ങൾ സ്ത്രീകളെ ദുർബലരാക്കുകയാണ്. അവർക്കെതിരെ വധഭീഷണി ഉയരുന്നുണ്ട്. മോഡേൺ ലൈഫ് സ്റ്റൈൽ ആഗ്രഹിക്കുന്ന മുസ്ലിം സ്ത്രീകളുടെ സുരക്ഷയിൽ ആശങ്കയുണ്ട്. ഈ മദ്ധ്യകാലഘട്ട പ്രത്യയശാസ്ത്രവുമായി എങ്ങോട്ടാണ് നമ്മൾ പോവുന്നതെന്ന് കങ്കണ ചോദിച്ചു.
Comments