ന്യൂഡൽഹി : കെെക്കൂലി കേസിൽ ആംആദ്മി വനിതാ കൗൺസിലറെ അറസ്റ്റ് ചെയ്ത് സിബിഐ. ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കൗൺസിലിലെ കൗൺസിലർ ഗീതാ റാവത്ത് ആണ് അറസ്റ്റിലായത്. 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കൗൺസിലറിന് എതിരായ പരാതി.
കെട്ടിട നിർമ്മാണത്തിന് അനുമതി ആവശ്യപ്പെട്ട് എത്തിയ ആളോടാണ് കൗൺസിലർ കൈക്കൂലി ആവശ്യപ്പെട്ടത്. 20,000 രൂപ നൽകിയാൽ മാത്രമേ അനുമതി നൽകുകയുള്ളൂവെന്ന് ഗീതാ റാവത്ത് അനുമതി ആവശ്യപ്പെട്ട് എത്തിയ ആളോട് പറഞ്ഞു. ഉടനെ ഇയാൾ സിബിഐയെ വിവരം അറിയിക്കുകയായിരുന്നു.
സിബിഐയുടെ നിർദ്ദേശ പ്രകാരം പണവുമായി ഇയാൾ ഗീതയുടെ അടുത്തെത്തി. പണം കൈമാറുന്നതിനിടെ സിബിഐ സംഘം ഗീതയെ കയ്യോടെ പിടികൂടുകയായിരുന്നു. ഇവരുടെ സഹായിയായ ബിലാലിനെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗീതാ റാവത്തിനെയും ബിലാലിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
Comments