റഷ്യയുടെ പ്രകോപനങ്ങൾക്ക് പ്രതികരിക്കാനില്ലെന്ന് യുക്രെയ്ൻ; പൗരൻമാർക്ക് യുക്രെയ്ൻ വിടാൻ നിർദ്ദേശം നൽകി ജർമനി; വിമാന സർവ്വീസുകൾ റദ്ദാക്കി ലുഫ്താൻസ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യയുടെ പ്രകോപനങ്ങൾക്ക് പ്രതികരിക്കാനില്ലെന്ന് യുക്രെയ്ൻ; പൗരൻമാർക്ക് യുക്രെയ്ൻ വിടാൻ നിർദ്ദേശം നൽകി ജർമനി; വിമാന സർവ്വീസുകൾ റദ്ദാക്കി ലുഫ്താൻസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 10:26 am IST
Facebook
Twitter
WhatsAppTelegram

കീവ്: രാജ്യത്തിന് നേരെയുണ്ടാകുന്ന റഷ്യയുടെ പ്രകോപനങ്ങൾക്ക് തൽക്കാലം പ്രതികരിക്കില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊലോഡിമിർ സെലൻസ്‌കി. അതേസമയം റഷ്യൻ അധിനിവേശ നീക്കത്തിനെതിരെ യുക്രെയ്ൻ സ്വയം പ്രതിരോധം തീർക്കുമെന്നും അദ്ദേഹം ലോക നേതാക്കളോട് വ്യക്തമാക്കി. യുക്രെയ്ൻ ജനത പരിഭ്രാന്തിയിൽ അല്ലെന്നും മ്യൂണിച്ചിലെ സുരക്ഷാ കോൺഫറൻസിൽ അദ്ദേഹം പറഞ്ഞു.

പാശ്ചാത്യ നേതാക്കൾ റഷ്യയെ പ്രീതിപ്പെടുത്തുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും യുക്രെയ്‌ന്റെ സുരക്ഷയിൽ പുതിയ ഉറപ്പുകൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യയുടെ പിന്തുണയുളള വിമതർക്ക് നേരെ യുക്രെയ്ൻ ഷെല്ലാക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ പച്ചക്കളളമാണെന്നും അദ്ദേഹം പറഞ്ഞു.

അധിനിവേശത്തിന് കാത്തുനിൽക്കാതെ റഷ്യയ്‌ക്കെതിരെ ഉപരോധങ്ങളേർപ്പെടുത്താൻ രാജ്യങ്ങൾ തയ്യാറാകണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു. യുക്രെയ്‌നിൽ നിന്ന് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന യുഎസ് മുന്നറിയിപ്പ് അവഗണിച്ചാണ് വൊലോഡിമിർ സെലൻസ്‌കി മ്യൂണിച്ചിലെത്തിയത്.

അതിനിടെ യുക്രെയ്‌നിൽ നിന്നും മാറിനിൽക്കാൻ പൗരൻമാർക്ക് ജർമനി നിർദ്ദേശം നൽകി. വിദേശകാര്യ മന്ത്രാലയമാണ് നിർദ്ദേശം നൽകിയത്. സുരക്ഷാ കാരണങ്ങളാലാണ് നിർദ്ദേശമെന്നും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പറയുന്നു. ഫെബ്രുവരി അവസാനം വരെ കീവിലേക്കും ഒഡേസയിലേക്കുമുളള വിമാന സർവ്വീസുകൾ റദ്ദാക്കുമെന്ന് ജർമ്മൻ എയർലൈൻസായ ലുഫ്താൻസ അറിയിച്ചു. ശനിയും ഞായറും സർവ്വീസുകൾ തുടരും. മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രക്കാർക്കായി സമാന്തര മാർഗങ്ങൾ സ്വീകരിക്കുമെന്നും ലുഫ്താൻസ വ്യക്തമാക്കി.

Tags: RussiaVolodymyr Zelensky
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies