ബ്രോക്കർ ഫീസില്ല; നിസാര വിലയ്ക്ക് അങ്ങ് ചന്ദ്രനിൽ ഭൂമി വാങ്ങി ഇന്ത്യൻ യുവാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രോക്കർ ഫീസില്ല; നിസാര വിലയ്‌ക്ക് അങ്ങ് ചന്ദ്രനിൽ ഭൂമി വാങ്ങി ഇന്ത്യൻ യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 02:59 pm IST
FacebookTwitterWhatsAppTelegram

സ്വന്തം പേരിൽ ഒരു തുണ്ട് ഭൂമി വാങ്ങുക എന്നത് മിക്ക ആളുകളുടെയും സ്വപ്‌നം തന്നെയായിരിക്കും. നഗരങ്ങളിലായാലും, ഗ്രാമപ്രദേശങ്ങളിലായാലും, സ്വന്തം പേരിലുള്ള വസ്തുവിന് ഭംഗി അൽപം കൂടുമെന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്. അത്തരത്തിൽ സ്വന്തം പേരിൽ ഒരു ഏക്കർ ഭൂമി വാങ്ങിയ ത്രിപുര സ്വദേശി സുമൻ ദേബാണ് ഇപ്പോൾ വാർത്തകളിലെ താരം. സ്വന്തം പേരിൽ ഭൂമി വാങ്ങിയതിൽ എന്താണിത്ര പ്രത്യേക എന്നാണോ നിങ്ങളിപ്പോൾ ചിന്തിക്കുന്നത്? പ്രത്യേകതയുണ്ട്…കാരണം സുമൻ ഭൂമിയിലെ സ്ഥലമല്ല വാങ്ങിയത്. ചന്ദ്രനിലാണ് ഈ യുവാവ് ഒരേക്കർ ഭൂമി വാങ്ങിയത്.

ചന്ദ്രനിലെ ഭൂമി ഇടപാടുകളെക്കുറിച്ച് സുമന് അറിയാമായിരുന്നെങ്കിലും ബോളിവുഡ് താരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവിടെ ഭൂമി സ്വന്തമാക്കിയത്. വീട് പണിയാനും ചന്ദ്രനിൽ താമസിക്കുവാനും പദ്ധതിയില്ല. എന്നിരുന്നാലും, ചന്ദ്രനിൽ ഭൂമി സ്വന്തമാക്കുന്നത് നല്ലതായി തോന്നി. തന്റെ മാതാപിതാക്കളും ഇതിൽ സന്തുഷ്ടരാണെന്ന് സുമൻ പറഞ്ഞു.

‘ബോളിവുഡ് താരങ്ങൾക്ക് ചന്ദ്രനിൽ ഭൂമിയുണ്ട്. ഞാൻ അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നു. എന്നാൽ വിലകൾ അമിതമായിരിക്കുമെന്ന് ഞാൻ വിശ്വസിച്ചു. ഇന്റർനെറ്റിൽ ഞാൻ ഇതിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ തിരഞ്ഞു. വില ഞാൻ പ്രതീക്ഷിച്ചത്ര ഇല്ലായിരുന്നു. ഒരേക്കർ ചാന്ദ്രഭൂമിക്ക് ഷിപ്പിംഗും പിഡിഎഫ് ചാർജും ഉൾപ്പെടെ 6,000 രൂപ ചിലവഴിക്കേണ്ടി വന്നു’ സുമൻ വ്യക്തമാക്കി.

ഇന്റർനാഷണൽ ലൂണാർ സൊസൈറ്റിയിൽ നിന്നുമാണ് സുമൻ ഭൂമി വാങ്ങിയത്. ഇക്കഴിഞ്ഞ പ്രണയദിനത്തിൽ ഞാൻ എനിക്ക് തന്നെ ഭൂമി സമ്മാനിച്ചുവെന്നാണ് സുമൻ പറയുന്നത്. സുമൻ ദേബിന്റെ ചന്ദ്രനിലെ ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. അതിന്റെ ഹാർഡ്കോപ്പി ഉടൻ അദ്ദേഹത്തിന് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഗണിതത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് സുമൻ ദേബ്.

ഇതിന് മുൻപ് സീ ഓഫ് മസ്‌കോവി എന്ന ചന്ദ്രന്റെ വിദൂരഭാഗത്ത് വിടവാങ്ങിയ ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് സ്ഥലം വാങ്ങിയിരുന്നു. കൂടാതെ, നടൻ ഷാറൂഖ് ഖാന് ഒരു ആരാധകൻ സമ്മാനമായും ചന്ദ്രനിൽ സ്ഥലം നൽകിയിരുന്നു.

Tags: moonSushant Singh Rajput
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies