തൃശ്ശൂർ: ചാവക്കാട് നഗരത്തിലെ കെട്ടിടത്തിന് മുകളിൽ നിന്നും യുവതിയും യുവാവും ചാടി. മറ്റൊരു കെട്ടിടത്തിന്റെ മുകളിലേയ്ക്കാണ് ഇരുവരും വീണത്. ഫയർഫോഴ്സും പോലീസും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ ഇരുവർക്കും സാരമായി പരിക്കേറ്റു.
ചാവക്കാട് ബസ് സ്റ്റാന്റിന് സമീപം താമസിക്കുന്ന 23 വയസ്സുകാരനായ അക്ഷിത്, 18 വയസ്സുകാരിയായ സ്മിന എന്നിവരാണ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ചാവക്കാട് പഴയ നഗരസഭ കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ ഇവർ കുടുംബശ്രീ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലേയ്ക്കാണ് വീണത്.
അഗ്നിശമന സേനയുടെയും, പോലീസിന്റെയും ഒരുപാട് നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് ഇരുവരെയും താഴെയിറക്കാനായത്. സാരമായി പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments