സ്‌കൂൾ പരിസരത്ത് രാഷ്ട്രീയ പരിപാടികൾ നിരോധിച്ച് ത്രിപുര സർക്കാർ; ഉത്തരവിറക്കി; ലംഘിച്ചാൽ കടുത്ത ശിക്ഷ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്‌കൂൾ പരിസരത്ത് രാഷ്‌ട്രീയ പരിപാടികൾ നിരോധിച്ച് ത്രിപുര സർക്കാർ; ഉത്തരവിറക്കി; ലംഘിച്ചാൽ കടുത്ത ശിക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 05:39 pm IST
Facebook
Twitter
WhatsAppTelegram

അഗർത്തല: സ്‌കൂൾ പരിസരത്ത് രാഷ്‌ട്രീയ പരിപാടികൾ നിരോധിച്ച് ത്രിപുരയിലെ ബിജെപി സർക്കാർ. ഇത് സംബന്ധിച്ച സ്‌കൂൾ വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ചാന്ദ്‌നി ചന്ദ്രൻ ഒപ്പുവെച്ച ഉത്തരവും പുറത്തിറങ്ങി. സ്‌കൂളിലോ, സ്‌കൂൾ മൈതാനത്തോ ഉൾപ്പെടെ രാഷ്‌ട്രീയ പാർട്ടികളുടെ പരിപാടികൾ വിലക്കുന്നതാണ് ഉത്തരവ്.

രാഷ്‌ട്രീയ റാലികൾക്കോ പരിപാടികൾക്കോ സ്‌കൂൾ പരിസരം ഉപയോഗിക്കാനാകില്ല. മറ്റ് പരിപാടികൾ സംഘടിപ്പിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്നോ സെക്കൻഡറി/എലിമെന്ററി എഡ്യുക്കേഷൻ ഡയറക്ടറിൽ നിന്നോ ഉളള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഹാജരാക്കണം. എന്നാൽ മാത്രമേ ഇത്തരം പരിപാടികൾക്ക് അനുമതി ലഭിക്കൂ.

സ്‌കൂൾ സമയത്തും അവധി ദിവസങ്ങളിലും പരിപാടികൾ നടത്തുന്നത് ഉത്തരവിന് വിധേയമായിരിക്കണമെന്നും ഇത് സംബന്ധിച്ച വിജ്ഞാപനത്തിൽ പറയുന്നു. ചില സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകർ അദ്ധ്യയന സമയത്ത് പോലും രാഷ്‌ട്രീയ പരിപാടികൾ സംഘടിപ്പിക്കാൻ സ്‌കൂൾ പരിസരം വിട്ടു നൽകുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. കൊറോണ വ്യാപനം മൂലം അടച്ചിട്ടിരുന്ന സ്‌കൂളുകളിൽ അദ്ധ്യയനം പുനരാരംഭിച്ചതോടെ വിദ്യാർത്ഥികളുടെ സ്വസ്ഥമായ പഠനത്തിന് ഇത് തടസമുണ്ടാക്കുമെന്ന വിലയിരുത്തലാണ് സർക്കാരിന്.

സ്‌കൂളുകളിലെ എല്ലാ പ്രധാന അദ്ധ്യാപകർക്കും ഈ ചുമതലയുളള മറ്റ് അദ്ധ്യാപകർക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. നിബന്ധന ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. എൻഒസി ഇല്ലാതെ സ്‌കൂളുകളിൽ ഏതെങ്കിലും സംഘടനകൾക്ക് പരിപാടികൾ നടത്താൻ അനുമതി നൽകിയാൽ പ്രധാന അദ്ധ്യാപകരും ആ ചുമതല വഹിക്കുന്നവരും ആയിരിക്കും അതിന്റെ പ്രധാന ഉത്തരവാദികൾ എന്നും സർക്കാർ ചൂണ്ടിക്കാട്ടി.

നിയമലംഘനം നടത്തിയാൽ പോലീസിലോ ജില്ലാ അധികാരികളുടെ ശ്രദ്ധയിലോ പെടുത്തി പരിപാടി നിർത്തിവെപ്പിക്കാനുളള അധികാരവുമുണ്ട്. ഇതിന്റെ തുടർ നടപടികൾ ജില്ലാ മജിസ്‌ട്രേറ്റുമാരോ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോ മാത്രമാകും കൈകാര്യം ചെയ്യുക.

Tags: tripura governmentBiplab kumar deb
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies