ദിലീപ് നായകനായ ശുഭരാത്രിയ്ക്ക് ശേഷം പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി സംവിധായകൻ കെപി വ്യാസൻ.# അവൾക്കൊപ്പം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വ്യാസൻ തന്നെ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിലെക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റർ പങ്കുവെച്ചാണ് പുതിയ ചിത്രത്തിന്റെ വിവരം അദ്ദേഹം അറിയിക്കുന്നത്.
മലയാളത്തിലെ പ്രമുഖ നായിക മുഖ്യവേഷത്തിൽ എത്തുന്ന ചിത്രമെന്നാണ് കാസ്റ്റിംഗ് കോൾ പോസ്റ്ററിൽ വിശേഷിപ്പിച്ചിരിക്കുന്നത്. യുകെ സ്റ്റുഡിയോസ് ഫിലിം ക്രാറ്റിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ രൂപീകരിക്കപ്പെട്ട വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ ഡബ്ല്യു.സി.സിക്കെതിരെ നേരത്തെ കടുത്ത വിമർശനങ്ങൾ നടത്തിയിരുന്നു കെ.പി വ്യാസൻ. മലയാള സിനിമയിൽ ദിലീപ് എന്ന നടനെ തമസ്കരിക്കാൻ വേണ്ടി മാത്രം ഉണ്ടായ സംഘടനയാണ് ഡബ്ല്യു.സി.സിയെന്ന് അദ്ദേഹം നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.
Comments