കണ്ണൂർ: തലശേരിയിൽ കൽത്തൂൺ ഇളകി വീണ് 14കാരന് ദാരുണാന്ത്യം. പാറൽ സ്വദേശി ശ്രീനികേതാണ് മരിച്ചത്. മാതാപിതാക്കൾ വോട്ട് ചെയ്യാൻ പോയതിനാൽ കുട്ടിയെ തറവാട്ടിലാക്കിയിരുന്നു. ഊഞ്ഞാലാട്ടത്തിനിടെ കൽത്തൂൺ ഇളകി ശ്രീനികേതിന്റെ ദേഹത്ത് പതിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശ്രീനികേതിനെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ധ്യാപകരായ മഹേഷിന്റെയും സുനിലയുടെയും മകനാണ് ശ്രീനികേത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.