മുംബൈയെ നക്ഷത്രമെണ്ണിച്ച് ഫ്രേസർ; അടിയേറ്റ് വാടി ക്യാപ്റ്റൻ ഹാർദിക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുംബൈയെ നക്ഷത്രമെണ്ണിച്ച് ഫ്രേസർ; അടിയേറ്റ് വാടി ക്യാപ്റ്റൻ ഹാർദിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 05:24 pm IST
FacebookTwitterWhatsAppTelegram

7 ഓവർ വരെ ടീം മുംബൈയും ആരാധകരും നക്ഷത്രമെണ്ണുകയായിരുന്നു. ജേക്ക് ഫ്രേസർ മക്ഗുർക്ക് എന്ന യുവതാരത്തിന്റെ ചിറകിൽ അനായാസം കുതിക്കുന്ന ഡൽഹിയെ പിടിച്ചുകെട്ടാൻ അവർ നന്നായി വിയർത്തു. ബുമ്രയടക്കമുള്ളവർ നന്നായി തല്ലുവാങ്ങി. ക്യാപ്റ്റൻ പാണ്ഡ്യ വാങ്ങിയ തല്ലിന് കണക്കില്ലായിരുന്നു. 41 റൺസാണ് താരം വിട്ടുനൽകിയത്.

മുംബൈ ആരാധകരുടെ പ്രാർത്ഥന ദൈവം കേട്ടത് ഏഴാം ഓവറിലായിരുന്നു.അതുവരെ ബൗണ്ടറികൾ നാലുപാടും ചിതറി. ലക്‌നൗവിനെതിരായ അരങ്ങേറ്റ മത്സരത്തിലെ അർദ്ധസെഞ്ച്വറിക്ക് പിന്നാലെ ഇന്ന് 27 പന്തിൽ 11 ഫോറും 6 സിക്സുമടക്കം 84 റൺസാണ് ജേക്ക് ഫ്രേസർ മക്ഗുർക്ക് അടിച്ചെടുത്തത്. ഓപ്പൺ ചെയ്ത താരം അഭിഷേക് പോറലിനൊപ്പം 114 റൺസിന്റെ കൂട്ടുക്കെട്ടാണ് ചേർത്തത്.

അതിവേഗ സെഞ്ച്വറിയിലേക്ക് കുതിച്ച ഫ്രേസറിന്റെ പ്രഹര ശേഷി മുന്നൂറിന് മുകളിലായിരുന്നു, ഒരുപക്ഷേ പുറത്തായില്ലായിരുന്നെങ്കിൽ ഗെയിലിന്റെ അതിവേഗ സെഞ്ച്വറി റെക്കോർഡ് പഴങ്കഥയായേനെ. ഐപിഎൽ അരങ്ങേറ്റത്തിൽ ഡൽഹിക്കായി ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോർ നേടുന്ന താരമെന്ന നേട്ടവും ലക്‌നൗവിനെതിരെ ഫ്രേസർ സ്വന്തമാക്കി.

2008- ലെ സീസണിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗൗതം ഗംഭീർ നേടിയ 58* റൺസാണ് ഒന്നാമത്. ഇതാദ്യമായല്ല ജേക്ക് ഫ്രേസർ മക്ഗുർക്ക് കളിക്കളത്തിൽ തന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുന്നത്. കിട്ടിയ അവസരങ്ങളിലെല്ലാം തിളങ്ങിയ താരം ഐപിഎല്ലിൽ തന്റെ പേര് എഴുതി ചേർത്തിരുന്നു.

Tags: delhi capitalsHARDIK PANDYAJake Fraser-McGurk
ShareTweetSendShare

More News from this section

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies