യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം: പിന്നോട്ടില്ലെന്ന് യുക്രെയ്ന്‍, പാഠംപഠിപ്പിക്കുമെന്ന സൂചന നല്‍കി റഷ്യന്‍ സൈന്യം ബലാറസില്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം: പിന്നോട്ടില്ലെന്ന് യുക്രെയ്ന്‍, പാഠംപഠിപ്പിക്കുമെന്ന സൂചന നല്‍കി റഷ്യന്‍ സൈന്യം ബലാറസില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 11:54 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും സഖ്യകക്ഷിയായ ബലാറസ് നേതാവ് അലക്‌സാണ്ടര്‍ ലുക്കാഷെങ്കോയും സംയുക്ത സൈനിക പരിശീലനം നീട്ടി. ഞായറാഴ്ച അവസാനിക്കേണ്ടിയിരുന്ന പരിശീലനമാണ് നീട്ടിയത്. ഈസ്റ്റ് യുക്രെയ്ന്ല്‍ സ്ഥിതി വഷളായതാണ് പരിശീലനം നീട്ടാനുള്ള പ്രധാനകാരണം. മുപ്പതിനായിരത്തോളം സൈനികരാണ് ബലാറസില്‍ ഉള്ളത്.

യുക്രെയ്ന്നുമായി വിശാലമായ അതിര്‍ത്തി പങ്കിടുന്ന ബലാറസുമായി ചേര്‍ന്ന് യുക്രെയ്ന്‍ അധിനിവേശത്തിന് റഷ്യ ആസൂത്രിതമായ നീക്കം നടക്കുന്നുണ്ടോയെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഭയക്കുന്നത്. സൈനികരെ അയക്കുകയും യുദ്ധമില്ലെന്ന് പുറമെ പറയുകയും ചെയ്യുന്ന റഷ്യന്‍നിലപാട് വ്യജമാണെന്നാണ് പാശ്ചാത്യനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

സൈനിക പരിശീലനം നീട്ടിയതോടെ യൂറോപ്യന്‍ യൂണിയന്‍ യുദ്ധമുഖത്താണെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. അതെ സമയം പാശ്ചാത്യരാജ്യങ്ങള്‍  യുക്രെയ്ന്പ്പമാകുമ്പോഴും റഷ്യ സ്വന്തംനിലപാടില്‍ നിന്ന് അല്‍പംപോലും പിന്നാക്കംപോകാന്‍ ഇടയില്ലെന്ന സൂചനയാണ് ബിബിസി ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇക്കാര്യം സാധൂകരിക്കും വിധമാണ് കിഴക്കന്‍ യുക്രെയ്ന്‍നില്‍ തുടര്‍ച്ചയായി സ്‌ഫോടനം ഉണ്ടാകുന്നത്. രാത്രി മുതല്‍ ഞായറാഴ്ച വരെ സ്‌ഫോടനം തുടര്‍ന്നു.

വിഘടനവാദികളുടെ ഷെല്ലാക്രമണവും സ്‌ഫോടനശബ്ദവും ഡോണസ്‌കില്‍ നിന്നു കേള്‍ക്കാന്‍ കഴിയുന്നുണ്ട്. യുക്രൈന്‍ റഷ്യയ്‌ക്കെതിരെ തിരിച്ചടി നല്‍കുമെന്ന സൂചന നേരത്തെ യുക്രെയ്ന്‍ നേതാവില്‍ നിന്നും ഉണ്ടായിരുന്നു. ഇക്കാര്യം ശരിവയ്‌ക്കുന്നതായിരുന്ന തരത്തിലാണ് കിഴക്കന്‍ യുക്രെയ്നില്‍ നിന്നും കേള്‍ക്കുന്ന സ്‌ഫോടന ശബ്ദം. ഞാറാഴ്ച രാവിലെവരെ ഡൊനെസ്‌കില്‍ നിന്നും സ്‌ഫോടനപരമ്പര കേള്‍ക്കാമായിരുന്നു. റഷ്യന്‍ പിന്തുണയുള്ള വിമതരുടെ നീക്കത്തില്‍ രണ്ട് സാധാരണ പൗരന്‍മാര്‍ കൊലചെയ്യപ്പെട്ടതായി ആരോപണമുണ്ട്. എന്നാല്‍ ഇക്കാര്യത്തിന് സ്ഥിരീകരണമില്ല.

എന്നാല്‍ റഷ്യ ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. ഒരു ഡസനിലേറെ തവണ സര്‍ക്കാരും വിമതരും വെടിനിര്‍ത്തല്‍ ലംഘിച്ചു. ഈ ആഴ്ചമുതല്‍ നാടകീയമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായതായും രണ്ട് യുക്രെയ്ന്‍ സൈനികര്‍ കൊലചെയ്യപ്പെട്ടതായും രാജ്യാന്തര നിരീക്ഷകര്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

റഷ്യആയിരക്കണക്കിന് സാധാരണക്കാരെ വിഘടനവാദികളുടെ സ്വാധീനമേഖയില്‍ നിന്നും ഒഴിപ്പിച്ചു. യുദ്ധപ്രായമെത്തിയവരെ വിഘടനവാദികള്‍ റഷ്യയ്‌ക്കെതിരെ യുദ്ധത്തിന് ഒരുക്കുന്നതാണ് കാരണം. കാര്യങ്ങള്‍ സംഭ്രമജനകമാണ്. കൈയ്യില്‍ കിട്ടുന്നതെല്ലാം എടുത്ത് ഞങ്ങള്‍ ഡൊണെസ്‌കില്‍ നി്ന്ന് റഷ്യയിലേക്ക് വരാന്‍ തയ്യാറെടുക്കുകയാണെന്ന് നാലുവയസ്സുകാരി മകളുമായി റഷ്യയിലേക്ക് ബസില്‍ പുറപ്പെട്ട തത്യാന വ്യക്തമാക്കി.

Tags: evacuationBALARUSRASIA
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies