ശസ്ത്രക്രിയയിലൂടെ രോഗിയുടെ വൻകുടലിൽ നിന്നും പുറത്തെടുത്തത് കുപ്പിഗ്ലാസ്; അമ്പരന്ന് ഡോക്ടർമാർ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശസ്ത്രക്രിയയിലൂടെ രോഗിയുടെ വൻകുടലിൽ നിന്നും പുറത്തെടുത്തത് കുപ്പിഗ്ലാസ്; അമ്പരന്ന് ഡോക്ടർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 11:49 am IST
FacebookTwitterWhatsAppTelegram

അസഹനീയമായ വയറുവേദന, മലബന്ധം എന്നിവ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയെ ശസ്ത്രക്രിയയ്‌ക്ക് വിധേനാക്കിയപ്പോൾ ഡോക്ടർമാർ ഒന്നടങ്കം ഞെട്ടി. രോഗിയുടെ വൻകുടലിൽ നിന്നും ഒരു കുപ്പിഗ്ലാസാണ് ഡോക്ടർമാർ പുറത്തെടുത്തത്. ബിഹാറിലെ മുസാഫർപൂർ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

രോഗിയുടെ വൻകുടലിൽ എങ്ങനെയാണ് ഒരു മുഴുവൻ കുപ്പിഗ്ലാസ് അകപ്പെട്ടതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ശസ്ത്രക്രിയ്‌ക്ക് ശേഷം ഇയാൾ സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇയാളുടെ എക്‌സ്-റേ റിപ്പോർട്ട് പരിശോധിച്ചപ്പോൾ വൻകുടലിൽ ഒരു വലുപ്പമുള്ള വസ്തുവുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇയാളെ ശസ്ത്രക്രിയ്‌ക്ക് വിധേയനാക്കിയത്.

‘ചായകുടിച്ചപ്പോൾ കുപ്പിഗ്ലാസ് വിഴുങ്ങി എന്നാണ് രോഗി നൽകുന്ന ഉത്തരം. എന്നാൽ ഇത് ഒട്ടും വിശ്വസനീയമല്ല. ഒരു കുപ്പിഗ്ലാസ് കടക്കാൻ സാധിക്കത്തക്ക വലുപ്പം മനുഷ്യന്റെ അന്നനാളത്തിനില്ല. രോഗി തെറ്റിദ്ധരിപ്പിക്കുകയാണ്. ഇയാൾ എന്തോ മറച്ച് വെയ്‌ക്കുന്നത് പോലെയാണ് സംസാരിക്കുന്നത്’ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ പ്രതികരിച്ചു.

രോഗിയുടെ വൻകുടൽ കീറിയാണ് കുപ്പിഗ്ലാസ് പുറത്തെടുത്തത്. എൻഡോസ്‌കോപ്പിയിലൂടെ ഗ്ലാസ് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഇതോടെയാണ് വൻകുടൽ കീറിയത്. രോഗിയുടെ വൻകുടൽ സാധാരണ നിലയിലാവാൻ മാസങ്ങൾ വേണ്ടി വരും. ഇയാൾ ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. മരുന്നകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.

ഇത്രയും കാലത്തെ അനുഭവത്തിൽ ഇത്തരം ഒരു സംഭവം ഇതാദ്യമാണെന്നും എങ്ങനെയാണ് കുപ്പിഗ്ലാസ് വൻകുടലിൽ എത്തിയതെന്നുള്ള ചോദ്യത്തിന് രോഗിയുടെ വീട്ടുകാർ പോലും പ്രതികരിക്കുന്നില്ലെന്നും മുതിർന്ന ഡോക്ടർമാർ അറിയിച്ചു.

 

English summary: Glass Tumbler Removed From Man’s Colon. Doctors Wonder How It Reached There

ShareTweetSendShare

More News from this section

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

‘മൊബൈൽ ഫോണുകൾ മാതാപിതാക്കളുടെ സ്ഥാനം ഏറ്റെടുക്കുന്നത് ദുരന്തം’; കൂട്ടുകുടുംബങ്ങളുടെ തകർച്ചയിൽ ആശങ്കയറിയിച്ച് സുപ്രീം കോടതി

പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയ്‌ക്ക് ഇനി 10 വർഷം വരെ തടവ്; 10 കോടി വരെ പിഴ; കർശന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവ്; ഭേദഗതി ബില്ലുമായി കേന്ദ്രം

സമരം ഹൈജാക്ക് ചെയ്യപ്പെട്ടത് പൊതുജനം തിരിച്ചറിഞ്ഞു; പ്രതിരോധത്തിലാതോടെ കേന്ദ്രവുമായി ചർച്ച, കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലെ കൂടിക്കാഴ്ച അവസാനിച്ചു

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

Latest News

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

നാഗല്‍സ്മാന്‍ പുറത്ത്, ക്ലോപ്പ് അകത്ത്; ജര്‍മ്മനി പുതിയ കോച്ചിനെ പ്രഖ്യാപിച്ചു

ഡ്വോര്‍ക്കോവിച്ച് സ്ഥാനമൊഴിഞ്ഞു; ഫിഡെയുടെ ചുമതല ഏറ്റെടുത്ത് വിശ്വനാഥന്‍ ആനന്ദ്; ആദ്യമായി ഒരു ഇന്ത്യന്‍

ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ശ്രേയസ്; ക്യാപ്റ്റനായി ചരിത്രനേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies