കോഴിക്കോട്:റവന്യു ഓഫിസർ മാരുടെ സ്ഥലമാറ്റ വിഷയത്തിൽ ,കോഴിക്കോട് ജില്ലാ കളക്ടർ തേജ് ലോഹിത് റെഡ്ഢിക്ക് നേരെ എൻ ജി ഓ യൂണിയൻ നേതാവിന്റെ ഭീഷണി .എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ രാജചന്ദ്രൻ ആണ് ജില്ലാ കളക്ടർക്ക് നേരെ പരസ്യ ഭീഷണി മുഴക്കിയത് .
മുൻ കളക്ടർമാരുടെ അനുഭവം ഓർമ്മവേണമെന്നും , യൂണിയന്റെ മുന്നിൽ മുട്ട് മടക്കിയ ചരിത്രമാണ് മുൻ കളക്ടർമാർക്കുണ്ടായതെന്നും , അവരെ വിളിച്ചു ചോദിച്ചാൽ മതിയെന്നുമാണ് ഭീഷണി. ഇടത് മുന്നണിയാണ് ഭരിക്കുന്നതെന്ന് ഓർമ്മ വേണമെന്നും ഭീഷണിയുണ്ട് .
അതെ സമയം വില്ലേജ് ഓഫിസർ മാരുടെ സ്ഥലമാറ്റ വിഷയത്തിൽ യൂണിയൻ നേതാക്കൾ കളക്ടറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ഉപരോധ സമരത്തിൽ സംസാരിക്കുകയായിരുന്നു കെ രാജചന്ദ്രൻ
Comments