ഒരേ മനസ്സും ശരീരവും നാല് കൈകളും: കന്നിവോട്ട് കണ്ണു കെട്ടി രേഖപ്പെടുത്തി സോഹ്നയും മോഹ്നയും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരേ മനസ്സും ശരീരവും നാല് കൈകളും: കന്നിവോട്ട് കണ്ണു കെട്ടി രേഖപ്പെടുത്തി സോഹ്നയും മോഹ്നയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 07:58 pm IST
FacebookTwitterWhatsAppTelegram

ചണ്ഡിഗഡ്: ഉടൽ ചേർന്ന നിലയിൽ ജനിച്ചു വീണ സയാമീസ് ഇരട്ടകൾക്ക് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് വോട്ട്. പോളിംഗ് ബൂത്തിൽ വോട്ടിംഗിലെ സ്വകാര്യത ഉറപ്പാക്കാൻ പ്രത്യേക കണ്ണട ധരിച്ചാണ് ഇരട്ടകളായ സോഹ്നയും മോഹ്നയും വോട്ട് ചെയ്തത്. ഒരാൾ വോട്ട് ചെയ്യുന്നത് മറ്റൊരാൾ കാണാത്ത വിധമായിരുന്നു കണ്ണടയുടെ ക്രമീകരണം.

അമൃത്സറിലെ മനവാൾ സ്വദേശിയായ സോഹ്നയ്‌ക്കും മോഹ്നയ്‌ക്കും വെവ്വേറെ തിരിച്ചറിയൽ കാർഡ് നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പകറേഷന്റെ സപ്ലേ കൺട്രോൾ സംവിധാനത്തിലാണ് ഇരുവരും ജോലി ചെയ്യുന്നത്. ഇന്ത്യയിൽ ആദ്യമായി സർക്കാർ ജോലി ലഭിക്കുന്ന സയാമീസ് ഇരട്ടകളും ഇവരാണ്.

2003 ജൂൺ 14ന് ന്യൂഡൽഹിയിലെ സുചേത കൃപലാനി ആശുപത്രിയിലാണ് ഇരുവരും ജനിച്ചത്. ജനിച്ച അന്ന് മുതൽ പ്രതിസന്ധികളും വേദനകളുമാണ് ഇരുവരും നേരിട്ടത്. സയാമീസ് ഇരട്ടകളാണെന്ന് അറിഞ്ഞ മാതാപിതാക്കൾ ഇവരെ ഉപേക്ഷിച്ചു. ഇരട്ടകളെ പിന്നീട് എയിംസ് ആശുപത്രിയിലേക്ക് മാറ്റി. എയിംസ് അധികൃതർ പിന്നീട് ഇവരെ പഞ്ചാബിലെ തന്നെ ഒരു അഭയ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

ഒട്ടിച്ചേർന്ന ശരീരമാണെങ്കിലും രണ്ട് ഹൃദയം, രണ്ട് ജോഡി കൈകൾ, വൃക്കകൾ, സ്‌പൈനൽ കോഡ് എന്നിവയുമായാണ് സോഹ്നയും മോഹ്നയും പിറന്നത്. എന്നാൽ കരൾ, പിത്തസഞ്ചി, പ്ലീഹ എന്നിവ ഇരുവർക്കും പൊതുവായി ഒന്നു മാത്രമേയുള്ളൂ. കാലുകളും ഒരു ജോഡി മാത്രം. ഏതെങ്കിലുമൊരാളുടെ ജീവൻ നഷ്ടപ്പെടുമെന്നതിനാൽ ശസ്ത്രക്രിയയിലൂടെ ഇരുവരെയും വേർപെടുത്തേണ്ടെന്ന് ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.

Tags: SOHNAMOHNAPN2022siamese twins
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies