വ്യോമസേനയ്ക്ക് ഇരട്ടി കരുത്തുമായി 3 റഫേൽ ജെറ്റുകൾ കൂടി, ഫ്രാൻസിൽ നിന്ന് 36 വിമാനങ്ങളും ഇന്ത്യക്ക് ലഭിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യോമസേനയ്‌ക്ക് ഇരട്ടി കരുത്തുമായി 3 റഫേൽ ജെറ്റുകൾ കൂടി, ഫ്രാൻസിൽ നിന്ന് 36 വിമാനങ്ങളും ഇന്ത്യക്ക് ലഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 03:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി വിതരണം ചെയ്തതോടെ കരാർ പ്രകാരമുളള 36 റഫാൽ യുദ്ധവിമാനങ്ങളും ഇന്തയ്‌ക്ക് ലഭിച്ചു. 36 റഫാൽ വിമാനങ്ങൾ വാങ്ങുന്നതിനായി 2016 സെപ്തംബറിൽ ഇന്ത്യ ഫ്രാൻസുമായി 59,000 കോടി രൂപയ്‌ക്ക് കരാറിൽ ഒപ്പുവെച്ചിരുന്നു. ഇടനിലക്കാരെ ഒഴിവാക്കി രണ്ട് രാജ്യങ്ങൾ തമ്മിലാണ് കരാറിൽ ഏർപ്പെട്ടത്. ഓഫ്‌സെറ്റ് ബാധ്യതകൾ കരാറിന്റെ ഭാഗമായിരുന്നു. ഫ്രഞ്ച് എയ്റോസ്പേസ് കമ്പനിയായ ദസ്സാൾട്ട് ഏവിയേഷനാണ് റാഫേൽ ജെറ്റുകളുടെ നിർമ്മാതാക്കൾ. വിമാനത്തിനുള്ള മിസൈൽ സംവിധാനങ്ങൾ എംബിഡിഎ വിതരണം ചെയ്യുന്നു.

ദീർഘദൂര മെറ്റിയർ എയർ-ടു-എയർ മിസൈലുകൾ, ലോ ബാൻഡ് ഫ്രീക്വൻസി ജാമറുകൾ, നൂതന ആശയവിനിമയ സംവിധാനങ്ങൾ, കൂടുതൽ ശേഷിയുള്ള റേഡിയോ ആൾട്ടിമീറ്റർ, റഡാർ വാണിംഗ് റിസീവർ, ഉയർന്ന ഉയരത്തിലുള്ള എഞ്ചിൻ സ്റ്റാർട്ട്-അപ്പ്, സിന്തറ്റിക് അപ്പേർച്ചർ റഡാർ, ഗ്രൗണ്ട് മൂവിംഗ് എന്നീ നൂതന സംവിധാനങ്ങളാണ് യുദ്ധവിമാനത്തിൽ സജ്ജമാക്കിയിരിക്കുന്നത്.

കരാർ അനുസരിച്ച് കഴിഞ്ഞ വർഷം ജൂലൈ 29 നാണ് അഞ്ച് റാഫേൽ ജെറ്റുകളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. 36 ജെറ്റുകളും ഇന്ത്യയ്‌ക്ക് ലഭിച്ചുകഴിഞ്ഞാൽ 32 ജെറ്റുകൾ ഇന്ത്യൻ മോഡിഫിക്കേഷൻ ഫിറ്റിംഗുകൾക്കായി ഘട്ടം ഘട്ടമായി ഫ്രാൻസിലേക്ക് പറക്കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. റാഫേൽ വിമാനങ്ങളുടെ വരവ് ഇന്ത്യൻ വ്യോമസേനയ്‌ക്ക് കൂടുതൽ കരുത്ത് നൽകുമെന്ന് പ്രതിരോധ വിദഗ്ധർ പറഞ്ഞു.

രാജ്യത്തെ ആദ്യ വിമാന താവളമായ അംബാല എയർഫോഴ്സ് സ്റ്റേഷനിൽ റാഫേൽ വിമാനത്തിന്റെ നവീകരണം നടത്തുമെന്ന് നവംബറിൽ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർകെഎസ് ബദൗരിയയുടെ പേരിലുള്ള ആർബി-008 ആയിരുന്നു ഫ്രാൻസിൽ നിന്ന് അവസാനമായി ഇന്ത്യയിലെത്തിയ വിമാനം.

Tags: india-france000 crore deal
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies